---
title: "സാധാരണ ചായയെ ആഡംബര പാനീയമാക്കാം; വിരുന്നുകാർക്കായി പരീക്ഷിക്കാം തക്കോലം മസാല ചായ"
english_title: "How to prepare Takkolam masala tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339178/how-to-prepare-takkolam-masala-tea"
published_at: "2026-01-30T16:13:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c8b6617e6b_COOKERY.jpg"
keywords: []
---

# സാധാരണ ചായയെ ആഡംബര പാനീയമാക്കാം; വിരുന്നുകാർക്കായി പരീക്ഷിക്കാം തക്കോലം മസാല ചായ

> **Lead Summary:** **[[truevisionnews.com]]** ചൈനീസ് പാചകരീതിയിലൂടെ ആഗോള പ്രശസ്തി നേടിയ തക്കോലം, മുഗളായ്-ലഖ്നൗവി വിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. ബിരിയാണി, പുലാവ്, ഇറച്ചിക്കറികൾ എന്നിവയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിൽ കേക്കുകളിലും ജാമുകളിലും ഇത് സർപ്രൈസ് ചേരുവയായി ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന 'ഷിമിക് ആസിഡ്' പനിയെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനാൽ കഫ് സിറപ്പുകളിലും തക്കോലം ഉപയോഗിക്കാറുണ്ട്. 

## Article Content

**[[truevisionnews.com]]** ചൈനീസ് പാചകരീതിയിലൂടെ ആഗോള പ്രശസ്തി നേടിയ തക്കോലം, മുഗളായ്-ലഖ്നൗവി വിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. ബിരിയാണി, പുലാവ്, ഇറച്ചിക്കറികൾ എന്നിവയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിൽ കേക്കുകളിലും ജാമുകളിലും ഇത് സർപ്രൈസ് ചേരുവയായി ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന 'ഷിമിക് ആസിഡ്' പനിയെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനാൽ കഫ് സിറപ്പുകളിലും തക്കോലം ഉപയോഗിക്കാറുണ്ട്. 

രുചിയേറും തക്കോലം മസാല ചായ വീട്ടിൽ വരുന്ന അതിഥികൾക്കായി തക്കോലം ചേർത്ത ഒരു പ്രത്യേക മസാല ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

**ആവശ്യമുള്ള ചേരുവകൾ**

*വെള്ളം - 1 കപ്പ്*

*പാൽ - അര കപ്പ്*

*ചായപ്പൊടി - 1 ടേബിൾ സ്പൂൺ*

*തക്കോലം - 1 ഇതൾ*

*ഏലക്ക - 1 എണ്ണം*

*ഇഞ്ചി - ചെറിയ കഷ്ണം (ചതച്ചത്)*

*പഞ്ചസാര - ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ചതച്ച ഇഞ്ചി, ഏലക്ക, തക്കോലത്തിന്റെ ഇതൾ എന്നിവ ചേർക്കുക. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് വെള്ളത്തിൽ നന്നായി ഇറങ്ങിയ ശേഷം ചായപ്പൊടി ചേർക്കാം. ഇതിലേക്ക് പാൽ ഒഴിച്ച് നന്നായി തിളപ്പിച്ച ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അരിച്ചെടുക്കാം.

സാധാരണ ചായയെ ഒരു ആഡംബര പാനീയമാക്കി മാറ്റാൻ ഈ ചെറിയൊരു മാറ്റം മതിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339178/how-to-prepare-takkolam-masala-tea)