---
title: "വാക്സിംഗും ഷേവിംഗും ഇനി മറന്നേക്കൂ...; കാപ്പിപ്പൊടി കൊണ്ട് മുഖത്തെ രോമങ്ങൾ കളയാൻ ഇതാ ഒരു എളുപ്പവഴി "
english_title: "Can be used to remove unwanted facial hair"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339177/can-be-used-to-remove-unwanted-facial-hair"
published_at: "2026-01-30T16:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c8a8f34ecd_face.jpg"
keywords: []
---

# വാക്സിംഗും ഷേവിംഗും ഇനി മറന്നേക്കൂ...; കാപ്പിപ്പൊടി കൊണ്ട് മുഖത്തെ രോമങ്ങൾ കളയാൻ ഇതാ ഒരു എളുപ്പവഴി 

> **Lead Summary:** **** മുഖത്തെ അനാവശ്യ രോമങ്ങൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അത് കളയാൻ ചിലർ ചികിത്സകൾ തേടാറുണ്ട്. എന്നാൽ പ്രകൃതിദത്ത വഴികളിലൂടെയും മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ കഴിയും. മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് കാപ്പി എങ്ങനെ ഉപയോഗിക്കാം എന്നുനോക്കാം .

## Article Content

**** മുഖത്തെ അനാവശ്യ രോമങ്ങൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അത് കളയാൻ ചിലർ ചികിത്സകൾ തേടാറുണ്ട്. എന്നാൽ പ്രകൃതിദത്ത വഴികളിലൂടെയും മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ കഴിയും. മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് കാപ്പി എങ്ങനെ ഉപയോഗിക്കാം എന്നുനോക്കാം .

***ചേരുവകൾ***

***കാപ്പിപ്പൊടി***

***കടലമാവ്***

***മഞ്ഞൾപ്പൊടി***

***പാൽ അല്ലെങ്കിൽ തൈര്***

***തേൻ***

**തയ്യാറാക്കുന്ന വിധം**

*ആദ്യം തന്നെ ഒരു ബൗളിലേക്ക് കാപ്പിപ്പൊടി, കടലമാവ്, മഞ്ഞൾ എന്നിവ എടുക്കുക. ശേഷം ഇതിലേക്ക് പാലോ തൈരോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. വരണ്ട ചർമ്മമുള്ളവർ കുറച്ച് തേൻ കൂടി ചേർക്കുക. അതിനുശേഷം മുഖത്ത് രോമമുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക.*

* 15-20 മിനിറ്റിനുശേഷം പായ്ക്ക് ഉണങ്ങി കഴിയുമ്പോൾ പതിയെ കൈകൾ ഉപയോഗിച്ച് തിരുമ്മുക. ഏതാനും മിനിറ്റ് അങ്ങനെ ചെയ്തശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക. അതിനുശേഷം മോയ്സ്ചറൈസറോ കറ്റാർവാഴ ജെല്ലോ പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്സ്മാസ്ക് പുരട്ടുക. 3-4 തവണകൾക്കുള്ളിൽതന്നെ നല്ല മാറ്റം കാണാനാകും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339177/can-be-used-to-remove-unwanted-facial-hair)