---
title: "വെള്ളയപ്പം സോഫ്റ്റാകുന്നില്ലേ? ഈ ചേരുവകൾ ചേർത്ത് നോക്കൂ; കിടിലൻ രുചിയിൽ വെള്ളയപ്പം റെഡി"
english_title: "White bread not getting soft? Try adding these ingredients; white bread with great taste is ready"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339175/white-bread-not-getting-soft-try-adding-these-ingredients-white-bread-with-great-taste-is-ready"
published_at: "2026-01-30T15:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c8883f13d2_white_bread_with_great_taste_is_ready.jpg"
keywords: []
---

# വെള്ളയപ്പം സോഫ്റ്റാകുന്നില്ലേ? ഈ ചേരുവകൾ ചേർത്ത് നോക്കൂ; കിടിലൻ രുചിയിൽ വെള്ളയപ്പം റെഡി

> **Lead Summary:** **[** രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കും എന്നാലോചിച്ച് തല പുകയ്‌ക്കേണ്ട. അത്താഴത്തിനും ഒരുപോലെ പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് വെള്ളയപ്പം. മാവ് അരയ്ക്കുന്നതിലും കലക്കുന്നതിലും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കടകളിൽ കിട്ടുന്നതിനേക്കാൾ രുചിയിൽ വെള്ളയപ്പം നമുക്ക് വീട്ടിലുണ്ടാക്കാം. ഇതാ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെള്ളയപ്പം റെസിപ്പി.

## Article Content

**[** രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കും എന്നാലോചിച്ച് തല പുകയ്‌ക്കേണ്ട. അത്താഴത്തിനും ഒരുപോലെ പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് വെള്ളയപ്പം. മാവ് അരയ്ക്കുന്നതിലും കലക്കുന്നതിലും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കടകളിൽ കിട്ടുന്നതിനേക്കാൾ രുചിയിൽ വെള്ളയപ്പം നമുക്ക് വീട്ടിലുണ്ടാക്കാം. ഇതാ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെള്ളയപ്പം റെസിപ്പി.

ആവശ്യ സാധനങ്ങൾ:

പച്ചരി -1 1/2 കപ്പ്‌

നാളികേരം -1/2 കപ്പ്‌ ( ചിരകിയത്)

ചോറ് -2 ടേബിൾ സ്പൂൺ

യീസ്റ്റ് -1/2 ടീസ്പൂൺ

പഞ്ചസാര -2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യം പച്ചരി മൂന്നോ നാലോ തവണ നന്നായി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് ചിരകിയ നാളികേരം, യീസ്റ്റ്, ചോറ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. അരി കുതിരാൻ ആവശ്യമായ വെള്ളവും ഒഴിച്ച് എട്ട് മണിക്കൂർ (അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ) മാറ്റിവയ്ക്കുക.

കുതിർന്ന അരിയും മറ്റു ചേരുവകളും അതേ വെള്ളത്തോടു കൂടി മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക.

അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. അരമണിക്കൂർ കൂടി മാവ് വയ്ക്കുന്നത് അപ്പം കൂടുതൽ മൃദുവാകാൻ സഹായിക്കും.

ശേഷം അപ്പച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കാം. സ്വാദിഷ്ടമായ വെള്ളയപ്പം റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339175/white-bread-not-getting-soft-try-adding-these-ingredients-white-bread-with-great-taste-is-ready)