---
title: "പ്രകൃതിയൊരുക്കിയ വിസ്മയം; യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇനി മേക്കരയിലേക്ക് വണ്ടി തിരിക്കാം"
english_title: "Those who love traveling can now take a train to Mekkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339173/those-who-love-traveling-can-now-take-a-train-to-mekkara"
published_at: "2026-01-30T15:50:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c86dec85a9_TRAVEL2.jpg"
keywords: []
---

# പ്രകൃതിയൊരുക്കിയ വിസ്മയം; യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇനി മേക്കരയിലേക്ക് വണ്ടി തിരിക്കാം

> **Lead Summary:** **[[truevisionnews.com]] **തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരിടവേള ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാവുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്നാട്ടിലെ മേക്കര ഗ്രാമം. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് തെങ്കാശി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പച്ചപ്പും വെള്ളച്ചാട്ടങ്ങളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്.

## Article Content

**[[truevisionnews.com]] **തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരിടവേള ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാവുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്നാട്ടിലെ മേക്കര ഗ്രാമം. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് തെങ്കാശി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പച്ചപ്പും വെള്ളച്ചാട്ടങ്ങളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്.

ഹനുമാൻ നദിക്ക് കുറുകെ നിർമ്മിച്ച അടവിനൈനാർ അണക്കെട്ടാണ് ഇവിടുത്തെ പ്രധാന കാഴ്ച. പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തായി 51.5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഡാം പ്രധാനമായും കൃഷി ആവശ്യങ്ങൾക്കുള്ളതാണ്.

മഴക്കാലത്ത് അണക്കെട്ട് നിറഞ്ഞു കവിയുന്ന ദൃശ്യം കാണാൻ നിരവധി പേർ ഇവിടെ എത്താറുണ്ട്. ഇതോടൊപ്പം സഞ്ചാരികൾക്കായി മനോഹരമായ ഒരു പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. നെൽവയലുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ മേക്കരയുടെ യഥാർത്ഥ ഭംഗി ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മൺസൂൺ കാലത്താണ് പ്രകടമാകുന്നത്.

മേഘം മൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളും ഈ സമയത്തെ പ്രത്യേകതയാണ്. പുനലൂർ - ചെങ്കോട്ട വഴിയോ അല്ലെങ്കിൽ കോന്നിയിൽ നിന്നുള്ളവർക്ക് അച്ചൻകോവിൽ വനപാതയിലൂടെയോ മേക്കരയിലെത്താം. പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടം, തിരുമലൈ കോവിൽ എന്നിവ മേക്കരയ്ക്ക് സമീപത്തുള്ള മറ്റ് ആകർഷണങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339173/those-who-love-traveling-can-now-take-a-train-to-mekkara)