---
title: "ഇറാൻ-യുഎസ് പ്രതിസന്ധിയിൽ ഉടനടി സൈനിക നടപടി ആവശ്യമില്ല - ഡൊണാൾഡ് ട്രംപ്"
english_title: "No immediate military action needed in Iran-US crisis - Donald Trump"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339172/no-immediate-military-action-needed-in-iran-us-crisis-donald-trump"
published_at: "2026-01-30T15:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c84610ee9b_15.jpg"
keywords: []
---

# ഇറാൻ-യുഎസ് പ്രതിസന്ധിയിൽ ഉടനടി സൈനിക നടപടി ആവശ്യമില്ല - ഡൊണാൾഡ് ട്രംപ്

> **Lead Summary:** **വാഷിംഗ്ടൺ: **ഇറാൻ-യുഎസ് പ്രതിസന്ധിയിൽ ഉടനടി സൈനിക നടപടിയുടെ ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യമിട്ട് ചെങ്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ ഈ പുതിയ പ്രഖ്യാപനം.

## Article Content

**വാഷിംഗ്ടൺ: **ഇറാൻ-യുഎസ് പ്രതിസന്ധിയിൽ ഉടനടി സൈനിക നടപടിയുടെ ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യമിട്ട് ചെങ്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ ഈ പുതിയ പ്രഖ്യാപനം.

ഇറാനെതിരെ സൈനികശക്തി ഉപയോഗിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക സംഘം ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇറാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചകൾ ന‍ടത്തി ആണവകരാറിൽ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

ആണവകാരാറിൽ അമേരിക്കയുമായി ചർച്ചയിൽ ഏർപ്പെടാത്തതിനെ തുടർന്ന് ഇറാനെതിരെ ഡോണൾഡ് ട്രംപ് പ്രതിരോധം കടുപ്പിച്ച് ട്രംപ് രം​ഗത്തെത്തിയിരുന്നു.

അമേരിക്കൻ യുദ്ധക്കപ്പൽ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. 'മാസീവ് അർമാഡ' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും യുദ്ധസമാനമായ പ്രകോപനമുണ്ടായാൽ ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി നേരത്തെ മറുപടി നൽകിയിരുന്നു.

ഇറാൻ്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടൽ, ആകാശം എന്നിങ്ങനെ ഏത് മാ‍ർ​ഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു അബ്ബാസ് അരാ​ഗ്ചി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339172/no-immediate-military-action-needed-in-iran-us-crisis-donald-trump)