---
title: " നെയ്യപ്പം എത്രയുണ്ടാക്കിയിട്ടും ശരിയാവുന്നില്ലേ? ഇതൊന്ന് പരീക്ഷിക്കൂ .."
english_title: "How to make ghee bread"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339139/how-to-make-ghee-bread"
published_at: "2026-01-30T14:23:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c71b6a8236_FD.jpg"
keywords: []
---

#  നെയ്യപ്പം എത്രയുണ്ടാക്കിയിട്ടും ശരിയാവുന്നില്ലേ? ഇതൊന്ന് പരീക്ഷിക്കൂ ..

> **Lead Summary:** ** ** കേരളത്തിന്റെ പാരമ്പര്യ തനിമയുള്ള ലഘുഭക്ഷണങ്ങളിൽ ഒന്നാണല്ലോ നെയ്യപ്പം. നെയ്യപ്പ കൊതിയന്മാരായിരിക്കും നമ്മളിൽ പലരും. നല്ല സോഫ്റ്റ് ആയി എങ്ങനെ നെയ്യപ്പം ഉണ്ടാക്കാം എന്ന് നോക്കാം. **

## Article Content

** ** കേരളത്തിന്റെ പാരമ്പര്യ തനിമയുള്ള ലഘുഭക്ഷണങ്ങളിൽ ഒന്നാണല്ലോ നെയ്യപ്പം. നെയ്യപ്പ കൊതിയന്മാരായിരിക്കും നമ്മളിൽ പലരും. നല്ല സോഫ്റ്റ് ആയി എങ്ങനെ നെയ്യപ്പം ഉണ്ടാക്കാം എന്ന് നോക്കാം. **

*ആവശ്യ സാധനങ്ങൾ:***

***പച്ചരിപ്പൊടി ***

***ശർക്കര ***

***കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യിൽ മൂപ്പിച്ചത് ***

***വെളിച്ചെണ്ണ ***

***പാൽ ***

***സോഡാപ്പൊടി ***

***എള്ള്, കരിഞ്ജീരകം ***

***ഏലയ്ക്ക പൊടിച്ചത് ***

***പഞ്ചസാര ***

***ഉണ്ടാക്കുന്ന വിധം:***

***ആദ്യം തന്നെ എടുത്ത് വെച്ചിരിക്കുന്ന ശർക്കര പാവ് കാച്ചുക. അതിലേക്ക് പാലൊഴിച്ച് അരിപ്പൊടി ചേർത്ത് നന്നായിളക്കി ദോശമാവിന്റെ പരുവത്തിൽ ആക്കിയെടുക്കുക. ശേഷം എള്ള്, കരിഞ്ജീരകം, ഏലയ്ക്ക പൊടിച്ചത്, പഞ്ചസാര എന്നിവ മാവിലേക്ക് ചേർത്ത് മിനിമം രണ്ട് മണിക്കൂർ അടച്ചു വെയ്ക്കുക.***

***പിന്നീട് ഇടത്തരം തീയിൽ നല്ല കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ മാവ് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് ഒരു തവി മാവ് ഒഴിക്കുക. നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോൾ അപ്പം തിരിച്ചിടണം. ചുവന്ന നിറമാകുമ്പോൾ കോരിയെടുത്ത് കഴിക്കാം.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339139/how-to-make-ghee-bread)