---
title: "ജ്യൂസ് കൊടുത്ത് മയക്കി; കോട്ടയത്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ്‌ യുവതിയെ പീഡിപ്പിച്ചതായി പരാതി"
english_title: "Complaint alleges that a home nurse who came to care for her father in law in Kottayam molested a young woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339110/complaint-alleges-that-a-home-nurse-who-came-to-care-for-her-father-in-law-in-kottayam-molested-a-young-woman"
published_at: "2026-01-30T13:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c5fc53e22c_stop_rape.jpg"
keywords: []
---

# ജ്യൂസ് കൊടുത്ത് മയക്കി; കോട്ടയത്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ്‌ യുവതിയെ പീഡിപ്പിച്ചതായി പരാതി

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി വന്ന മെയിൽ ഹോം നഴ്‌സ് വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി വന്ന മെയിൽ ഹോം നഴ്‌സ് വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

2024 ജൂലായിലാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്. രാവിലെ 11 മണിയോടെ മെയിൽ നഴ്‌സ് ജ്യൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അത് കുടിച്ച് മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്‌സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. പീഡനം നടന്നതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

നഴ്‌സിന് പുറമേ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് പാലാ ഡിവൈഎസ്‌പി കെ സദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339110/complaint-alleges-that-a-home-nurse-who-came-to-care-for-her-father-in-law-in-kottayam-molested-a-young-woman)