---
title: "'കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല, എപ്പോഴും പറയുന്നത് പോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി' "
english_title: "ShashiTharoor reacts to meeting with Rahul Gandhi and Mallikarjun Kharge."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339092/shashitharoor-reacts-to-meeting-with-rahul-gandhi-and-mallikarjun-kharge"
published_at: "2026-01-30T12:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c55585427b_SHAHSI.jpg"
keywords: []
---

# 'കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല, എപ്പോഴും പറയുന്നത് പോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി' 

> **Lead Summary:** **തിരുവനന്തപുരം: ** കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു . രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍.

## Article Content

**തിരുവനന്തപുരം: ** കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു . രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍.

17 വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുവെന്നും ഇനി ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് മാധ്യമങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് നിലപാടുള്ള വിഷയങ്ങളില്‍ താന്‍ വേറെ അഭിപ്രായങ്ങള്‍ പറയാറില്ല. ചില വിഷയങ്ങളില്‍ ചില ആളുകള്‍ വ്യക്തിപരമായ അഭിപ്രായം ചോദിക്കും അതിന് മറുപടി പറയാറുണ്ട്. അത് പാര്‍ട്ടിയുടെ നിലപാടല്ല. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടത് പാര്‍ട്ടി വക്താക്കളാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

വികസനത്തിന്‍റെ ഭാഗമായി നടക്കുന്ന ചില നല്ലകാര്യങ്ങള്‍ കാണുമ്പോള്‍ താന്‍ പലപ്പോഴും ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകാറുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഒരു പരാമര്‍ശത്തെയും താന്‍ അംഗീകരിച്ചിട്ടില്ല.

രാജ്യത്തിന്റെ പലകാര്യങ്ങള്‍ക്കും വേണ്ടി ശക്തമായി നില്‍ക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. വര്‍ഗീയതയ്‌ക്കെതിര നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.

തന്റെ നിലപാടുകളെ പലരും പ്രോ ബിജെപിയായിട്ട് കണ്ടു. എന്നാല്‍ താന്‍ അതിനെ പ്രോ ഗവണ്‍മെന്റായും പ്രോ ഇന്ത്യയായുമാണ് കണ്ടത്. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ രാഷ്ട്രീയം പറയുന്നതിനെക്കാള്‍ തനിക്ക് താല്‍പര്യം രാഷ്ട്രത്തെക്കുറിച്ച് പറയാനാണ്. എപ്പോഴും പറയുന്നത് പോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന് മാത്രമെ പറയാനുള്ളുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339092/shashitharoor-reacts-to-meeting-with-rahul-gandhi-and-mallikarjun-kharge)