സഞ്ചാരികൾക്കായി ഷെഡിൽ കഞ്ചാവ് നട്ടുവളർത്തി; മൂന്നാറിൽ കോട്ടേജ് ഉടമ അറസ്റ്റിൽ

സഞ്ചാരികൾക്കായി ഷെഡിൽ കഞ്ചാവ് നട്ടുവളർത്തി; മൂന്നാറിൽ കോട്ടേജ് ഉടമ അറസ്റ്റിൽ
Mar 25, 2022 07:55 PM | By Susmitha Surendran

മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് വില്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍  ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടയ്ക്ക് നല്‍കുന്ന ഇടമായതിനാല്‍ ലൈറ്റ് ലാന്റ് കോട്ടേജില്‍ സഞ്ചാരികളുടെ തിരക്ക് ദിനതോറും വര്‍ദ്ധിച്ചുവന്നിരുന്നു. സൗകര്യങ്ങള്‍ കുറവാണെങ്കിലും അന്യസംസ്ഥാനത്തുനിന്നും നിരവധി ആളുകളാണ് കോട്ടേജില്‍ താമസത്തിനായി എത്തിയിരുന്നത്.

പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുങ്ങത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മൂന്നാര്‍ എസ്‌ഐ സാഗറും സംഘവും കോട്ടേജ് സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു.

സന്ദര്‍ശകരുടെ തിരക്കേറാന്‍ കാരണമെന്തെന്ന് അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധന നടത്തവെയാണ് മുറികളില്‍ തിക്കേറാനുള്ള ഗുട്ടന്‍സ് മനസിലായത്. കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടന് ഗഞ്ചാവ് വില്‍പന ഉണ്ടെന്ന് കണ്ടെത്തി.

പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാസങ്ങളോളം പഴക്കമുള്ള കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായും കണ്ടെത്തി. കോട്ടേജിന് സമീപത്തെ ഷെഡില്‍ മൂന്നുവശവും ഓടുകള്‍കൊണ്ട് മറച്ചാണ് ചെടി വളര്‍ത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

Shedil grows cannabis for travelers; Cottage owner arrested in Munnar

Next TV

Related Stories
#KRadhakrishnan | ശബരിമല തീര്‍ഥാടനം പ്രതിസന്ധിയിലെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതം, പോലീസിന് വീഴ്ചയില്ല- മന്ത്രി

Dec 11, 2023 11:06 AM

#KRadhakrishnan | ശബരിമല തീര്‍ഥാടനം പ്രതിസന്ധിയിലെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതം, പോലീസിന് വീഴ്ചയില്ല- മന്ത്രി

ആ പ്രയാസം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. നീണ്ട ക്യൂ നിൽക്കുമ്പോൾ ഭക്തർക്ക്...

Read More >>
Top Stories