---
title: "സാമ്പത്തിക ബുദ്ധിമുട്ട്? കോൺ​ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തി"
english_title: "Financial difficulties? Congress leader found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339069/financial-difficulties-congress-leader-found-dead"
published_at: "2026-01-30T11:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c457071839_haning.jpg"
keywords: []
---

# സാമ്പത്തിക ബുദ്ധിമുട്ട്? കോൺ​ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തി

> **Lead Summary:** **പാട്ന: ** കോൺ​ഗ്രസ് നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി . സോന്ദിഹ്ര സ്വദേശി ഉമാശങ്കർ പാസ്വാൻ ആണ് മരിച്ചത്.

## Article Content

**പാട്ന: ** കോൺ​ഗ്രസ് നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി . സോന്ദിഹ്ര സ്വദേശി ഉമാശങ്കർ പാസ്വാൻ ആണ് മരിച്ചത്.

ബിഹാറിലെ രോഹ്താസ് ജില്ലയിൽ ഇന്ന് പുലർച്ചെയാണ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

വീട്ടിലെ പൂട്ടിയിട്ട മുറിയിലെ സീലിംഗ് ഫാനിൽ ജീവനൊടുക്കിയ നിലയിൽ പാസ്വാനെ കണ്ടെത്തിയതായാണ് പോലീസ് പറഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

സാമ്പത്തിക സമ്മർദ്ദവും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയുന്നത്. പാസ്വാൻ ദീർഘകാലമായി സാമ്പത്തിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബവും പൊലീസിനോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339069/financial-difficulties-congress-leader-found-dead)