---
title: "കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കം"
english_title: "Kerala Disability Festival begins at Kozhikode beach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339035/kerala-disability-festival-begins-at-kozhikode-beach"
published_at: "2026-01-30T08:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c2285ed872_9.jpg"
keywords: []
---

# കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കം

> **Lead Summary:** **കോഴിക്കോട്: **ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഭിന്നശേഷി സംഘടനകളും ചേർന്നാണ് മേള ഒരുക്കുന്നത്. 21 തരം ഭിന്നശേഷികളെ അനുഭവിച്ചറിയുന്നതിലൂടെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.

## Article Content

**കോഴിക്കോട്: **ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഭിന്നശേഷി സംഘടനകളും ചേർന്നാണ് മേള ഒരുക്കുന്നത്. 21 തരം ഭിന്നശേഷികളെ അനുഭവിച്ചറിയുന്നതിലൂടെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.

> “ടുവാർഡ്‌സ് ആൻ ഇൻക്ലൂസിവ് സൊസൈറ്റി” എന്ന പ്രമേയത്തിലാണ് കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ നടക്കുന്നത്. ഭിന്നശേഷി മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന, രാജ്യത്തെ തന്നെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മകളിൽ ഒന്നാണിത്.

നാല് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ അക്കാദമിക് സെഷനുകൾ, കലാ – സാംസ്കാരിക പരിപാടികൾ, ഹ്യൂമൻ ലൈബ്രറി, പുസ്തക പ്രകാശനങ്ങൾ, സ്റ്റാളുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഒന്നാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, കോഴിക്കോട് മേയർ ഒ സദാശിവൻ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339035/kerala-disability-festival-begins-at-kozhikode-beach)