---
title: "മടുപ്പ് മാറ്റാം, ആരോഗ്യം കൂട്ടാം; അറിഞ്ഞിരിക്കണം ലൈംഗികതയുടെ ഈ അത്ഭുത ഗുണങ്ങൾ"
english_title: "The wonderful properties of sex"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339019/the-wonderful-properties-of-sex"
published_at: "2026-01-29T23:22:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b9ecc8060d_hnd.jpg"
keywords: []
---

# മടുപ്പ് മാറ്റാം, ആരോഗ്യം കൂട്ടാം; അറിഞ്ഞിരിക്കണം ലൈംഗികതയുടെ ഈ അത്ഭുത ഗുണങ്ങൾ

> **Lead Summary:** ** **മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ് ലൈംഗികാരോഗ്യം. കേവലം ശാരീരികമായ ഒന്നെന്നതിലുപരി, വ്യക്തികളുടെ വൈകാരിക സുസ്ഥിതിയിലും ബന്ധങ്ങളിലെ ദൃഢതയിലും ഇതിന് വലിയ പങ്കുണ്ട്.

## Article Content

** **മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ് ലൈംഗികാരോഗ്യം. കേവലം ശാരീരികമായ ഒന്നെന്നതിലുപരി, വ്യക്തികളുടെ വൈകാരിക സുസ്ഥിതിയിലും ബന്ധങ്ങളിലെ ദൃഢതയിലും ഇതിന് വലിയ പങ്കുണ്ട്.

*അടുപ്പം വർധിപ്പിക്കും*

*സെക്സ് കേവലം ശരീരങ്ങൾ തമ്മിലുള്ള അടുപ്പമല്ല. പങ്കാളികൾക്കിടയിൽ അടുപ്പവും സ്നേഹവുമെല്ലാം വർധിപ്പിക്കാനും ബന്ധം ശക്തിപ്പെടുത്താനും സെക്സ് സഹായിക്കും. സെക്സിലൂടെയും രതിമൂർച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിൻ എന്ന ഹോർമോണാണ് വ്യക്തികൾക്കിടയിലെ മാനസികമായ അടുപ്പം കൂടാൻ കാരണമാവുന്ത്. ഇവയെ ലവ് ഹോർമോൺ എന്നും വിളിക്കാറുണ്ട്. പങ്കാളികൾക്കിടയിലെ വൈകാരികമായ അടുപ്പം ദൃഢപ്പെടുത്തുന്നതിലും സെക്സിനു വലിയ പങ്കുണ്ട്.*

*മികച്ച രോഗപ്രതിരോധ ശേഷി*

*ആളുകളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സെക്സിനു സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. സെക്സിൽ ഏർപ്പെടുമ്പോൾ ശരീരത്തിൽ ആന്റിബോഡി ഇമ്യൂണോഗ്ലോബുലിൻ എ(IgA) യുടെ അളവ് വർധിക്കുകയാണ്. ഇതിന് ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്.*

*ടെൻഷൻ കുറയ്ക്കും*

*ആധുനിക കാലത്ത് പലവിധ സമ്മർദ്ദങ്ങളിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോവുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ചൊരു ഉപാധി കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടും, ഒപ്പം സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രണയപൂർവ്വമുള്ള സ്പർശനം, ആലിംഗനം എന്നിവയൊക്കെ മനസ്സിന് ശാന്തത സമ്മാനിക്കുന്ന കാര്യങ്ങളാണ്. മികച്ച ഉറക്കത്തിന്*

*ടെൻഷനും ഉത്കണ്ഠകളും കാരണം നല്ല ഉറക്കം കിട്ടാതെ വരുന്നവർ നിരവധിയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷമാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിൽ നല്ല ഉറക്കം കിട്ടും. ലൈംഗിക ബന്ധത്തിനു ശേഷം ശരീരം പുറപ്പെടുവിക്കുന്ന പ്രോലാക്ടിന്‍ എന്ന ഹോർമോൺ ആണ് ശരീരത്തിന് ശാന്തതയും ഉറക്കവും സമ്മാനിക്കുന്നത്. ഇതുവഴി നന്നായി ഉറങ്ങാനും രാവിലെ ഉണർവ്വോടെ എണീക്കാനും സാധിക്കും.*

*സെക്സ് എന്ന വേദനാസംഹാരി*

*വേദനകളെ കുറയ്ക്കാനുള്ള കഴിവുണ്ട് സെക്സിന്. എങ്ങനെയെന്നല്ലേ? ലൈംഗിക ബന്ധത്തിനിടെ രതിമൂർച്ഛയിലെത്തുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹോർമോണിന്റെ അളവ് അഞ്ച് മടങ്ങ് വർദ്ധിക്കുകയാണ്. ഈ ഹോർമോണുകൾക്ക് വേദനകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.*

*സെക്സ് വ്യായാമത്തിനു സമം*

*ഓരോ തവണ സെക്സിൽ ഏർപ്പെടുമ്പോഴും ധാരാളം കലോറി എരിച്ചു കളയുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു വ്യായാമത്തിലൂടെ ലഭിക്കുന്ന ശാരീരികമായ ഗുണങ്ങൾ സെക്സിലൂടെയും ലഭിക്കുന്നുണ്ട്.*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339019/the-wonderful-properties-of-sex)