---
title: "വിദ്വേഷ പ്രസംഗം: മല്ലികാർജുൻ ഖാർഗെയ്ക്കും ഡൽഹി പോലീസിനും കോടതി നോട്ടീസ്"
english_title: "Court notice to Mallikarjun Kharge and Delhi Police for hate speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339013/court-notice-to-mallikarjun-kharge-and-delhi-police-for-hate-speech"
published_at: "2026-01-29T22:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b8c8924ab0_delhi.jpg"
keywords: []
---

# വിദ്വേഷ പ്രസംഗം: മല്ലികാർജുൻ ഖാർഗെയ്ക്കും ഡൽഹി പോലീസിനും കോടതി നോട്ടീസ്

> **Lead Summary:** ന്യൂഡൽഹി:**[** 2023-ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റൗസ് അവന്യൂ കോടതി നോട്ടീസ് അയച്ചു. നേരത്തെ ഈ പരാതി തീസ് ഹസാരി കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.

## Article Content

ന്യൂഡൽഹി:**[** 2023-ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റൗസ് അവന്യൂ കോടതി നോട്ടീസ് അയച്ചു. നേരത്തെ ഈ പരാതി തീസ് ഹസാരി കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.

അഭിഭാഷകനായ രവീന്ദ്ര ഗുപ്ത നൽകിയ ഹരജിയിൽ ഡൽഹി പോലീസിനോടും ഖാർഗെയോടും വിശദീകരണം തേടിയിട്ടുണ്ട്. കേസ് ഫെബ്രുവരി 27-ന് കോടതി വീണ്ടും പരിഗണിക്കും.

2023 ഏപ്രിലിൽ കർണാടകയിലെ നരേഗലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖാർഗെ വിദ്വേഷപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആർഎസ്എസ് അംഗമായ പരാതിക്കാരൻ ആരോപിക്കുന്നത്. എന്നാൽ, ഈ പ്രസ്താവന ഏതെങ്കിലും പ്രത്യേക മതത്തെയോ വിഭാഗത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് നിരീക്ഷിച്ച തീസ് ഹസാരി കോടതി, 2024 ഡിസംബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം നിരസിച്ചിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് പുതിയ ഹരജിയിലെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339013/court-notice-to-mallikarjun-kharge-and-delhi-police-for-hate-speech)