---
title: "കേരളത്തിന്റേത് ഖജനാവ് കാലിയായ 'ഊടായിപ്പ്' ബജറ്റ്_ പികെ കൃഷ്ണദാസ്"
english_title: "Kerala's budget is empty of coffers; PK Krishnadas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339007/keralas-budget-is-empty-of-coffers-pk-krishnadas-new"
published_at: "2026-01-29T21:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b8740b1b1e_party.jpg"
keywords: []
---

# കേരളത്തിന്റേത് ഖജനാവ് കാലിയായ 'ഊടായിപ്പ്' ബജറ്റ്_ പികെ കൃഷ്ണദാസ്

> **Lead Summary:** തിരുവനന്തപുരം: **[**സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ നടത്തിയത് ബജറ്റ് അവതരണമല്ലെന്നും, മറിച്ച് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പുത്തരിക്കണ്ടം മൈതാനത്ത് നടത്തേണ്ട രാഷ്ട്രീയ പ്രസംഗമാണ് സഭയിൽ നടന്നതെന്നും അദ്ദേഹം പരിഹസിച്ചു.

## Article Content

തിരുവനന്തപുരം: **[**സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ നടത്തിയത് ബജറ്റ് അവതരണമല്ലെന്നും, മറിച്ച് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പുത്തരിക്കണ്ടം മൈതാനത്ത് നടത്തേണ്ട രാഷ്ട്രീയ പ്രസംഗമാണ് സഭയിൽ നടന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്രത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബജറ്റിലുള്ളതെന്ന് കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നികുതി വിഹിതമായി 1,16,000 കോടി രൂപയും, സംസ്ഥാനത്തെ ധനകമ്മി പരിഹരിക്കാൻ 44,000 കോടി രൂപയും കേന്ദ്രം നൽകി. കേന്ദ്രം നൽകുന്ന തുക കൊണ്ടാണ് കേരളത്തിലെ ട്രഷറി പൂട്ടാതെ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയോധികർക്കായി കേന്ദ്രം നടപ്പിലാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കാത്ത ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ആരോപിച്ചു.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സഹായത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണെന്നും ബിജെപി നേതാവ് പറഞ്ഞു. കേന്ദ്രം നൽകിയ 888 കോടിയും ജനങ്ങൾ നൽകിയ 740 കോടിയും ഉൾപ്പെടെ 1628 കോടി രൂപ സർക്കാരിന്റെ കൈവശമുണ്ട്. എന്നാൽ ഇതിൽ വെറും 200 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

2024-ൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇപ്പോൾ പ്രഖ്യാപിച്ചത് ജീവനക്കാരോടുള്ള പരിഹാസമാണ്.ആശ വർക്കർമാർക്ക് പ്രതിദിനം 31 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത് തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ബജറ്റിൽ ഒരു നീക്കവുമില്ല.കഴിവുകെട്ട ഒരു സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ ബജറ്റെന്നും പികെ കൃഷ്ണദാസ് വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339007/keralas-budget-is-empty-of-coffers-pk-krishnadas-new)