---
title: "വയനാട്ടിലേക്ക് ചുരമില്ലാ റോഡ്;  വിലങ്ങാട് - കുഞ്ഞോം  ബദൽ റോഡ് സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നു"
english_title: "Vilangad - Kunjom alternative road survey process to begin soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338991/vilangad-kunjom-alternative-road-survey-process-to-begin-soon"
published_at: "2026-01-29T19:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b67b419086_16.jpg"
keywords: []
---

# വയനാട്ടിലേക്ക് ചുരമില്ലാ റോഡ്;  വിലങ്ങാട് - കുഞ്ഞോം  ബദൽ റോഡ് സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നു

> **Lead Summary:** വയനാട്ടിലേക്ക് ഒരു ചുരമില്ലത റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളുടെ വികസനത്തിൽ വലിയ കുതിപ്പാകുന്ന വിലങ്ങാട് - കുഞ്ഞോം ചുരമില്ല ബദൽ റോഡ് നിർമ്മാണത്തിൻ്റെ സർവ്വേ നടപടികൾ ആരംഭിക്കുന്നു.

## Article Content

വയനാട്ടിലേക്ക് ഒരു ചുരമില്ലത റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളുടെ വികസനത്തിൽ വലിയ കുതിപ്പാകുന്ന വിലങ്ങാട് - കുഞ്ഞോം ചുരമില്ല ബദൽ റോഡ് നിർമ്മാണത്തിൻ്റെ സർവ്വേ നടപടികൾ ആരംഭിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ പട്ടിട ജാതി പട്ടിക വകുപ്പ് മന്ത്രി ഒ.ആർ കേളു , ഇ .കെ.വിജയൻ എം.എൽ.എവനം വകുപ്പ് പി.സി.സി. എഫ് മാരായ പുകഴേന്തി ഐഎഫ്എസ് , എൽ. ചന്ദ്രശേഖരൻ, എ.പി.സി.സി. എഫ് മാരായ ശ്രാവൺ കുമാർ ഐഎഫ്എസ് ,പത്മകുമാർ ഐഎഫ്എസ് ,

പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനിയർ അജിത്ത് രാമചന്ദ്രൻ പങ്കെടുത്തു. സവ്വേ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കാൻ

തീരുമാനിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിലങ്ങാട് പാരിഷ് ഹാളിൽ മന്ത്രി ഒ.ആർ കേളുവിൻ്റെയും ഇ.കെ.വിജയൻ എം എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338991/vilangad-kunjom-alternative-road-survey-process-to-begin-soon)