---
title: "യുജിസിയുടെ തുല്യതാ മാർഗരേഖയ്ക്ക് സുപ്രീംകോടതി സ്റ്റേ, അടുത്ത വാദം കേൾക്കൽ മാർച്ച് 19-ന്"
english_title: "Supreme Court stays UGC's equivalence guidelines, next hearing on March 19"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338967/supreme-court-stays-ugcs-equivalence-guidelines-next-hearing-on-march-19"
published_at: "2026-01-29T16:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b4527afbca_Supreme_Court_stays_UGCs_equivalence_guidelines,_next_hearing_on_March_19.jpg"
keywords: []
---

# യുജിസിയുടെ തുല്യതാ മാർഗരേഖയ്ക്ക് സുപ്രീംകോടതി സ്റ്റേ, അടുത്ത വാദം കേൾക്കൽ മാർച്ച് 19-ന്

> **Lead Summary:** **ദില്ലി: [ **രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കുന്നതിനായി യുജിസി പുറപ്പെടുവിച്ച മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചട്ടങ്ങളിൽ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. വിഷയത്തിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടീസയച്ചു.

## Article Content

**ദില്ലി: [ **രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കുന്നതിനായി യുജിസി പുറപ്പെടുവിച്ച മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചട്ടങ്ങളിൽ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. വിഷയത്തിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടീസയച്ചു.

വിഷയത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ഹർജി പരി​ഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇനി ഹർജിയിൽ മാർച്ച്‌ 19ന് കോടതി വാദം കേൾക്കും. നേരത്തെ സുപ്രീംകോടതിയുടെ തന്നെ നിർദേശ പ്രകാരമാണ് യുജിസി മാർഗരേഖ പുറത്തിറക്കിയത്. മാർ​ഗരേഖ ഒരു വിഭാ​ഗം വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338967/supreme-court-stays-ugcs-equivalence-guidelines-next-hearing-on-march-19)