---
title: "ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമാക്കിയാലോ? രുചികരമായ 'ചെറുപയർ ദോശ' തയ്യാറാക്കാം"
english_title: "cherupayar dosa recipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338952/cherupayar-dosa-recipe "
published_at: "2026-01-29T16:19:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b3d4708614_10.jpg"
keywords: []
---

# ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമാക്കിയാലോ? രുചികരമായ 'ചെറുപയർ ദോശ' തയ്യാറാക്കാം

> **Lead Summary:** **എ**പ്പോഴും കഴിക്കുന്ന സാധാരണ ദോശയിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? നല്ല മൊരിഞ്ഞതും സ്വാദിഷ്ടവുമായ ചെറുപയർ ദോശയും ഒപ്പം ഒരു തേങ്ങാ ചമ്മന്തിയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഗംഭീരമാകും. റെസിപ്പി ഇതാ...

## Article Content

**എ**പ്പോഴും കഴിക്കുന്ന സാധാരണ ദോശയിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? നല്ല മൊരിഞ്ഞതും സ്വാദിഷ്ടവുമായ ചെറുപയർ ദോശയും ഒപ്പം ഒരു തേങ്ങാ ചമ്മന്തിയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഗംഭീരമാകും. റെസിപ്പി ഇതാ...

**വേണ്ട ചേരുവകൾ**

ചെറുപയർ: ഒരു കപ്പ്

പച്ചമുളക്: 2 എണ്ണം

സവാള: അരക്കപ്പ്

വെളുത്തുള്ളി: നാല് അല്ലി

കറിവേപ്പില: ഒരു തണ്ട്

ജീരകം: ഒരു സ്പൂൺ

ഉപ്പ്: ഒരു സ്പൂൺ

നെയ്യ്: 3 സ്പൂൺ

**തയ്യാറാക്കുന്ന വിധം**

ചെറുപയർ വെള്ളത്തിൽ നന്നായി കുതിരാനിടുക. നല്ല പോലെ കുതിർന്നതിനു ശേഷം പയറിലേക്ക് പച്ചമുളക്, സവാള, വെളുത്തിള്ളി, കറിവേപ്പില, ജീരകം എന്നിവ ചേർക്കുക. ശേഷം അവ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.

അരച്ച് കഴിഞ്ഞാൽ പിന്നെ ഒരു നാലു മണിക്കൂർ കൂട്ട് അടച്ചു വയ്ക്കുക. ശേഷം ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തുക. ശേഷം ആവശ്യത്തിന് നെയ്യ് കൂടെ ചേർത്ത് നല്ലപോലെ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338952/cherupayar-dosa-recipe )