---
title: "കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം; ഇതാ വ്യത്യസ്തമായ മുട്ടദോശ"
english_title: "How to prepare egg dosa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338946/how-to-prepare-egg-dosa"
published_at: "2026-01-29T15:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b2f2d0f793_DOSA.jpg"
keywords: []
---

# കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം; ഇതാ വ്യത്യസ്തമായ മുട്ടദോശ

> **Lead Summary:** **[[truevisionnews.com]]** നല്ല മൃദുവായ ദോശയും മുട്ടയുടെ മസാലയും ചേരുന്ന ഈ വിഭവം പ്രഭാതഭക്ഷണത്തിന് ഏറെ അനുയോജ്യമാണ്.**
**

## Article Content

**[[truevisionnews.com]]** നല്ല മൃദുവായ ദോശയും മുട്ടയുടെ മസാലയും ചേരുന്ന ഈ വിഭവം പ്രഭാതഭക്ഷണത്തിന് ഏറെ അനുയോജ്യമാണ്.**
**

**ആവശ്യമായ ചേരുവകൾ**

മുട്ട -2 എണ്ണം

സവാള ചെറുതായി അരിഞ്ഞത് അരക്കപ്പ്

തക്കാളി ചെറുതായി അരിഞ്ഞത്4. പച്ചമുളക് ചെറുതായി അരിഞ്ഞത്

കറിവേപ്പില ചെറുതായി അരിഞ്ഞത്

കുരുമുളകുപൊടി ഒരു സ്പൂൺ7. അരി രണ്ട് കപ്പ്

ഉഴുന്ന് അരക്കപ്പ്

ഉലുവ കാൽ കപ്പ്

ഉപ്പ് ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ ദോശയ്ക്കുള്ള മാവ് റെഡിയാക്കണം. രണ്ട് കപ്പ് അരിയും അരക്കപ്പ് ഉഴുന്നും കാൽ കപ്പ് ഉലുവയും നന്നായി കഴുകി കുതിർത്ത ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഈ മാവ് ഏകദേശം എട്ട് മണിക്കൂറോളം പുളിക്കാൻ വയ്ക്കണം; എങ്കിൽ മാത്രമേ ദോശ നല്ല പാകത്തിന് ലഭിക്കുകയുള്ളൂ.

മാവ് തയ്യാറായിക്കഴിഞ്ഞാൽ അടുത്തതായി മുട്ടയുടെ മിക്സ് തയ്യാറാക്കാം. ഒരു പാത്രത്തിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അരക്കപ്പ് സവാള ചെറുതായി അരിഞ്ഞതും, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർക്കുക. കൂടെ ഒരു സ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി ദോശ ചുട്ടെടുക്കാം. ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കുക. കല്ല് ചൂടായിക്കഴിഞ്ഞാൽ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് വട്ടത്തിൽ പരത്തുക. ദോശയുടെ മുകളിലായി നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ മിക്സ് ഒഴിച്ച് എല്ലായിടത്തും എത്തുന്ന രീതിയിൽ പതുക്കെ പരത്തി കൊടുക്കുക.

ഒരു വശം നന്നായി വെന്തുവരുമ്പോൾ മറിച്ചിട്ട് മറ്റേ വശവും കൂടി വേവിച്ചെടുക്കാം. കുറച്ച് വെളിച്ചെണ്ണയോ നെയ്യോ തൂവിക്കൊടുത്താൽ ദോശ കൂടുതൽ രുചികരമാകും. ചൂടോടെ കഴിക്കാൻ പാകത്തിന് രുചികരമായ മുട്ട ദോശ തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338946/how-to-prepare-egg-dosa)