---
title: "കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടുത്തം; നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സ് ശ്രമം തുടരുന്നു"
english_title: "Fire Force continues efforts to control massive fire in Kazhakoottam Menamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338943/fire-force-continues-efforts-to-control-massive-fire-in-kazhakoottam-menamkulam-new"
published_at: "2026-01-29T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b37f612b55_fire.jpg"
keywords: []
---

# കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടുത്തം; നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സ് ശ്രമം തുടരുന്നു

> **Lead Summary:** തിരുവനന്തപുരം: **[**കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വൻ തീപിടുത്തം. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്താണ് തീ പടർന്നുപിടിച്ചത്. ഒരു മണിക്കൂറിലേറെയായി പടരുന്ന തീ ഇതുവരെ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.

## Article Content

തിരുവനന്തപുരം: **[**കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വൻ തീപിടുത്തം. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്താണ് തീ പടർന്നുപിടിച്ചത്. ഒരു മണിക്കൂറിലേറെയായി പടരുന്ന തീ ഇതുവരെ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.

പുക പടരുന്നതും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതും പരിഗണിച്ച് ഈ മേഖലയിലെ ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടറുമായി സ്ഥിതിഗതികൾ സംസാരിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338943/fire-force-continues-efforts-to-control-massive-fire-in-kazhakoottam-menamkulam-new)