---
title: "'വായ്നാറ്റം അകറ്റാം, ശരീരഭാരം കുറയ്ക്കാം'; നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ അറിയാതെ പോകരുത് ..."
english_title: "Benefits of lemon water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338940/benefits-of-lemon-water"
published_at: "2026-01-29T14:59:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b2b7826b6c_Untitled-1.jpg"
keywords: []
---

# 'വായ്നാറ്റം അകറ്റാം, ശരീരഭാരം കുറയ്ക്കാം'; നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ അറിയാതെ പോകരുത് ...

> **Lead Summary:** ** ** നാരങ്ങ വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും . ചൂടിൽ നിന്ന് രക്ഷപ്പെടാനും , ദാഹം അകറ്റാനും നാരങ്ങ വെള്ളം തെരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പലരും .

## Article Content

** ** നാരങ്ങ വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും . ചൂടിൽ നിന്ന് രക്ഷപ്പെടാനും , ദാഹം അകറ്റാനും നാരങ്ങ വെള്ളം തെരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പലരും .

എന്നാൽ നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ പലപ്പോഴും മനസിലാക്കാതെ പോകുകയാണ് . പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, ദഹനത്തിന് ഉത്തമം ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന പല ഗുണങ്ങളും നാരങ്ങ വെള്ളത്തിന് ഉണ്ട് . 

വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ. അത് ശരീരത്തിനും ചർമ്മത്തിനും ഏറെ ഗുണങ്ങൾ നൽകുന്നു. പതിവായി നാരങ്ങ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും മുറിവ് ഉണക്കാൻ സഹായിക്കുകയും ചെയ്യും.

**ശരീരഭാരം കുറയ്ക്കാൻ: **

*നാരങ്ങാവെള്ളം മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. വ്യായാമത്തോടൊപ്പം നാരങ്ങാവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാണ്.***

വൃക്കയിലെ കല്ല് തടയുന്നു:**

* നാരങ്ങയിലുള്ള 'സിട്രിക് ആസിഡ്' വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.***

വായ്നാറ്റം അകറ്റുന്നു: **

*ഭക്ഷണത്തിന് ശേഷം നാരങ്ങാവെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനും വായ്നാറ്റം കുറയ്ക്കാനും നല്ലതാണ്.***

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: **

*വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338940/benefits-of-lemon-water)