---
title: "മിനിറ്റുകളോളം സൈറൺ മുഴക്കിയിട്ടും കുലുക്കമില്ല; കുമ്പള ടോളിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വന്ന ആംബുലൻസ് കുടുങ്ങി"
english_title: "Ambulance carrying a critically ill patient gets stuck at Kumbala toll plaza"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338939/ambulance-carrying-a-patient-got-stuck-at-the-kumbala-toll-plaza"
published_at: "2026-01-29T14:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b2aaa815a5_patient_gets_stuck_at_Kumbala_toll_plaza.jpg"
keywords: []
---

# മിനിറ്റുകളോളം സൈറൺ മുഴക്കിയിട്ടും കുലുക്കമില്ല; കുമ്പള ടോളിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വന്ന ആംബുലൻസ് കുടുങ്ങി

> **Lead Summary:** കാസർകോട്: കാസർഗോഡ് കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി വന്ന ആംബുലൻസ് പത്ത് മിനിറ്റോളം കുടുങ്ങി. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്. സൈറൺ മുഴക്കിയിട്ടും ടോൾ ജീവനക്കാർ ബാരിക്കേഡ് തുറന്നു വിടാൻ തയ്യാറാകാതിരുന്നത് വലിയ പ്രതിഷേധത്തിന് കാരണമായി.

## Article Content

കാസർകോട്: കാസർഗോഡ് കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി വന്ന ആംബുലൻസ് പത്ത് മിനിറ്റോളം കുടുങ്ങി. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്. സൈറൺ മുഴക്കിയിട്ടും ടോൾ ജീവനക്കാർ ബാരിക്കേഡ് തുറന്നു വിടാൻ തയ്യാറാകാതിരുന്നത് വലിയ പ്രതിഷേധത്തിന് കാരണമായി.

ബുധനാഴ്ച ടോൾ പിരിവ് തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷ പെട്ടിരുന്നു. ഇതിനിടയിലാണ് ആംബുലൻസും കുടുങ്ങിയത്. ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുമ്പള ടോൾ ബൂത്തിൽ നിലവിൽ ടോൾ പിരിവ് ആരംഭിച്ചിട്ടുണ്ട്.

ആരിക്കാടി ടോൾ പ്ലാസുമായി ബന്ധപ്പെട്ട കർമസമിതി ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റിയതോടെയാണ് ദേശീയപാത അതോറിറ്റി ബുധനാഴ്ച വാഹനങ്ങളിൽ നിന്ന് നേരിട്ട് ടോൾ പിരിവ് തുടങ്ങിയിരുന്നത്. എന്നാൽ പണം പിരിച്ചുള്ള ടോൾ ഇന്ന് ഇത് വീണ്ടും നിർത്തി.

ഫാസ്ടാഗ് ഉപയോഗിച്ച് മാത്രമാണ് ഇപ്പോൾ ടോൾ പിരിവ് നടത്തുന്നത്. ടോൾ പ്ലാസയ്ക്ക് എതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ടോൾ പിരിവ് ആരംഭിച്ചിരുന്നത്. അതേ സമയം നിയമപോരാട്ടം നടത്തുന്നതോടൊപ്പം ജനകീയ പ്രതിഷേധവും ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338939/ambulance-carrying-a-patient-got-stuck-at-the-kumbala-toll-plaza)