---
title: "ആരോഗ്യത്തിന് എന്നും ഒരുപിടി ബദാം; ഹൃദയാരോഗ്യം മുതൽ ഓർമ്മശക്തി വരെ നീളുന്ന അത്ഭുത ഗുണങ്ങൾ"
english_title: "Benefits of eating almonds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338938/benefits-of-eating-almonds"
published_at: "2026-01-29T14:54:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b276bb4e5b_COOK.jpg"
keywords: []
---

# ആരോഗ്യത്തിന് എന്നും ഒരുപിടി ബദാം; ഹൃദയാരോഗ്യം മുതൽ ഓർമ്മശക്തി വരെ നീളുന്ന അത്ഭുത ഗുണങ്ങൾ

> **Lead Summary:** **[[truevisionnews.com] ] **പോഷകസമൃദ്ധമായ നട്‌സുകളിൽ പ്രധാനിയായ ബദാം ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ ബദാം ഓർമ്മശക്തി വർധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവ് മെച്ചപ്പെടുത്തുന്നു.

## Article Content

**[[truevisionnews.com] ] **പോഷകസമൃദ്ധമായ നട്‌സുകളിൽ പ്രധാനിയായ ബദാം ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ ബദാം ഓർമ്മശക്തി വർധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവ് മെച്ചപ്പെടുത്തുന്നു.

ഇതിലെ ആന്റിഓക്‌സിഡന്റുകളും കൊഴുപ്പും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നവയാണ്. ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബദാം കഴിക്കുന്നത് പെട്ടെന്ന് വയർ നിറഞ്ഞ അനുഭവം നൽകുകയും വിശപ്പ് കുറയ്ക്കുന്നതിലൂടെ അമിതഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റായി നിലനിർത്തി തിളക്കം നൽകുന്നതിനും ഇതിലെ വിറ്റാമിൻ ഇ ഘടകങ്ങൾ അത്യന്താപേക്ഷിതമാണ്.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടഞ്ഞ് ദഹനം സുഗമമാക്കുന്നതിനും ബദാമിലെ നാരുകൾ (ഫൈബർ) സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ബദാം പതിവായി കഴിക്കുന്നത് ഗുണകരമാണ്.

ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ദിവസവും ബദാം കഴിക്കുന്നത് നല്ലതാണ്. ഇത് കാർബോഹൈഡ്രേറ്റിനെ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ബദാം കഴിക്കുന്നത് നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338938/benefits-of-eating-almonds)