---
title: "ഉറങ്ങുമ്പോൾ മുടി അഴിച്ചിടണോ അതോ കെട്ടിവെക്കണോ? ആരോഗ്യകരമായ രീതികൾ അറിയാം"
english_title: "Know healthy ways to take care of your hair, which are often overlooked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338937/know-healthy-ways-to-take-care-of-your-hair-which-are-often-overlooked"
published_at: "2026-01-29T14:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b272338b22_sleep.jpg"
keywords: []
---

# ഉറങ്ങുമ്പോൾ മുടി അഴിച്ചിടണോ അതോ കെട്ടിവെക്കണോ? ആരോഗ്യകരമായ രീതികൾ അറിയാം

> **Lead Summary:** **[**നല്ല ഉറക്കത്തിനായി നമ്മൾ പല തയ്യാറെടുപ്പുകൾ നടത്താറുണ്ടെങ്കിലും മുടിയുടെ കാര്യത്തിൽ പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാൽ ഉറങ്ങുന്ന രീതി മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

## Article Content

**[**നല്ല ഉറക്കത്തിനായി നമ്മൾ പല തയ്യാറെടുപ്പുകൾ നടത്താറുണ്ടെങ്കിലും മുടിയുടെ കാര്യത്തിൽ പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാൽ ഉറങ്ങുന്ന രീതി മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

മുടി അഴിച്ചിടുന്നത് തലയോട്ടിയെ സ്വതന്ത്രമായി 'ശ്വസിക്കാൻ' സഹായിക്കുന്നു. വേരുകളിൽ അമിതമായ സമ്മർദം അനുഭവപ്പെടാത്തതിനാൽ മുടികൊഴിച്ചിൽ കുറയും. വിയർപ്പും ഈർപ്പവും തലയോട്ടിയിൽ തങ്ങിനിൽക്കാത്തതിനാൽ താരൻ, ചൊറിച്ചിൽ എന്നിവ വരാനുള്ള സാധ്യതയും കുറവാണ്.

ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ മുടി തലയിണയിൽ ഉരസാൻ സാധ്യതയുണ്ട്. ഇത് മുടിയിൽ കുരുക്കുകൾ വീഴുന്നതിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകും. രാവിലെ എഴുന്നേൽക്കുമ്പോൾ മുടി അലങ്കോലമായി കാണപ്പെടാനും ഇത് ഇടയാക്കും

നീളമുള്ള മുടിയുള്ളവർക്ക് അയഞ്ഞ രീതിയിൽ പിന്നിയിടുന്നത് ഗുണകരമാണ്. ഇത് മുടി കുരുങ്ങുന്നത് തടയുകയും രാവിലെ മുടി എളുപ്പത്തിൽ ചീകാൻ സഹായിക്കുകയും ചെയ്യുന്നു.മുടി ഇറുക്കി കെട്ടുന്നത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുകയും മുടികൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും. നെറ്റിയിലെ മുടി പിന്നിലേക്ക് വലിയുന്നതിനും വിട്ടുമാറാത്ത തലവേദനയ്ക്കും ഇത് കാരണമായേക്കാം

മുടി കെട്ടാനായി റബ്ബർ ബാൻഡുകൾക്ക് പകരം തുണികൊണ്ടുള്ള 'സോഫ്റ്റ് സ്‌ക്രഞ്ചികളോ' റിബണുകളോ ഉപയോഗിക്കുക.മുടി അമിതമായി വലിഞ്ഞു മുറുകാത്ത രീതിയിൽ ലൂസായി പിന്നിയിട്ട് അറ്റത്ത് മൃദുവായ റിബൺ ഉപയോഗിച്ച് കെട്ടുന്നതാണ് മുടി പൊട്ടിപ്പോകാതിരിക്കാൻ ഏറ്റവും നല്ല വഴി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338937/know-healthy-ways-to-take-care-of-your-hair-which-are-often-overlooked)