---
title: "ഫോൺ തട്ടിപ്പറിച്ച് ഓടിയാൽ എഐ പൂട്ടും; ആൻഡ്രോയിഡിൽ വിപ്ലവകരമായ സുരക്ഷാ മാറ്റങ്ങളുമായി ഗൂഗിൾ"
english_title: "Google introduces revolutionary security changes to Android"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338909/google-introduces-revolutionary-security-changes-to-android"
published_at: "2026-01-29T13:14:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b106541bbb_android.jpg"
keywords: []
---

# ഫോൺ തട്ടിപ്പറിച്ച് ഓടിയാൽ എഐ പൂട്ടും; ആൻഡ്രോയിഡിൽ വിപ്ലവകരമായ സുരക്ഷാ മാറ്റങ്ങളുമായി ഗൂഗിൾ

> **Lead Summary:** **[**സ്മാർട്ട്‌ഫോണുകൾ കേവലം ആശയവിനിമയ ഉപാധി എന്നതിലുപരി ബാങ്ക് അക്കൗണ്ടുകളും സ്വകാര്യ രേഖകളും സൂക്ഷിക്കുന്ന ഇടമായി മാറിയതോടെ, ഫോൺ മോഷണം വലിയൊരു ഭീഷണിയാണ്. ഇതിന് പരിഹാരമായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ആൻഡ്രോയിഡ് ഫോണുകളിൽ അവതരിപ്പിക്കുകയാണ് ഗൂഗിൾ.

## Article Content

**[**സ്മാർട്ട്‌ഫോണുകൾ കേവലം ആശയവിനിമയ ഉപാധി എന്നതിലുപരി ബാങ്ക് അക്കൗണ്ടുകളും സ്വകാര്യ രേഖകളും സൂക്ഷിക്കുന്ന ഇടമായി മാറിയതോടെ, ഫോൺ മോഷണം വലിയൊരു ഭീഷണിയാണ്. ഇതിന് പരിഹാരമായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ആൻഡ്രോയിഡ് ഫോണുകളിൽ അവതരിപ്പിക്കുകയാണ് ഗൂഗിൾ.

എഐ അധിഷ്ഠിത തെഫ്റ്റ് ഡിറ്റക്ഷൻ: ആരെങ്കിലും നിങ്ങളുടെ കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത് ഓടുകയോ വാഹനം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ, ഫോണിലെ സെൻസറുകൾ ആ ചലനം തിരിച്ചറിയുകയും തൽക്ഷണം സ്‌ക്രീൻ ലോക്ക് ചെയ്യുകയും ചെയ്യും. 'സ്നാച്ച് ആൻഡ് റൺ' രീതിയിലുള്ള മോഷണങ്ങളെ തടയാൻ ഇത് സഹായിക്കും

ശക്തമായ ഒതന്റിിക്കേഷൻ: ഫോൺ അൺലോക്ക് ചെയ്യാനുള്ള പാസ്‌വേഡ് ശ്രമങ്ങൾ ആവർത്തിച്ച് പരാജയപ്പെട്ടാൽ ഫോൺ പൂർണ്ണമായും ലോക്കാകുന്ന സംവിധാനം പരിഷ്കരിച്ചു. സെൻസിറ്റീവ് ആയ സെറ്റിംഗ്സുകളിൽ മാറ്റം വരുത്തണമെങ്കിൽ ബയോമെട്രിക് പരിശോധന നിർബന്ധമാക്കും.

റിമോട്ട് ലോക്ക് അപ്‌ഗ്രേഡ്: ആൻഡ്രോയിഡ് 10 മുതലുള്ള ഫോണുകളിൽ വെബ് ബ്രൗസർ ഉപയോഗിച്ച് ഏത് ഉപകരണത്തിൽ നിന്നും ഫോൺ ദൂരസ്ഥലത്ത് ഇരുന്നുതന്നെ ലോക്ക് ചെയ്യാൻ സാധിക്കും.

ബ്രൂട്ട്-ഫോഴ്‌സ് പ്രതിരോധം: പാസ്‌വേഡ് തകർക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ തടയാൻ 'ലോക്കൗട്ട്' സമയം ഗൂഗിൾ വർദ്ധിപ്പിച്ചു. ഇതോടെ ഹാക്കർമാർക്ക് പാസ്‌വേഡ് കണ്ടെത്തുന്നത് ഏറെക്കുറെ അസാധ്യമാകും.

ആൻഡ്രോയിഡ് 10 മുതൽ മുകളിലേക്കുള്ള പതിപ്പുകളിൽ റിമോട്ട് ലോക്ക് ലഭ്യമാകുമ്പോൾ, കൂടുതൽ കരുത്തുറ്റ സുരക്ഷാ ഫീച്ചറുകൾ ആൻഡ്രോയിഡ് 15, 16 പതിപ്പുകളിലായിരിക്കും ലഭ്യമാകുക. മോഷണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്രസീലിലാണ് ഗൂഗിൾ ഈ ഫീച്ചറുകൾ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നിർബന്ധമാക്കിയത്. താമസിയാതെ ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലും സജീവമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338909/google-introduces-revolutionary-security-changes-to-android)