---
title: "ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്ങി കേരളം: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഇനി 'സർവീസ് വില്ല'കളാകും; കൊച്ചിയിൽ ഹോംസ്റ്റേ കോൺക്ലേവ്"
english_title: "Vacant houses will now become 'service villas'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338898/Vacant-houses-will-now-become-service-villas"
published_at: "2026-01-29T12:39:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b09f43b859_tru1.jpg"
keywords: []
---

# ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്ങി കേരളം: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഇനി 'സർവീസ് വില്ല'കളാകും; കൊച്ചിയിൽ ഹോംസ്റ്റേ കോൺക്ലേവ്

> **Lead Summary:** **[[truevisionnews.com] ]**സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടായ വലിയ മുന്നേറ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു.

## Article Content

**[[truevisionnews.com] ]**സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടായ വലിയ മുന്നേറ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു.

സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ നേരിടുന്ന താമസസൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ 'ഹോംസ്റ്റേ കോൺക്ലേവ്' എന്ന പേരിൽ കൊച്ചി അബാദ് പ്ലാസ ഹോട്ടലിൽ വ്യാഴാഴ്ച സമ്മേളനം നടക്കും.

ആൾത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ സർക്കാർ അംഗീകാരമുള്ള സർവീസ് വില്ലകളാക്കി മാറ്റുന്നതിലൂടെ ഉടമകൾക്ക് വരുമാനവും ഒപ്പം നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുമെന്ന് സൊസൈറ്റി ചെയർമാൻ എം.പി. ശിവദത്തൻ വ്യക്തമാക്കുന്നു.

നിലവിൽ സംസ്ഥാനത്തുള്ള 1162 അംഗീകൃത ഹോംസ്റ്റേകൾ ആവശ്യമായതിന്റെ നാലിലൊന്നുപോലുമില്ലാത്ത സാഹചര്യത്തിൽ ഇത്തരം വീടുകൾക്ക് സർവീസ് വില്ല ലൈസൻസും ടൂറിസം വകുപ്പിന്റെ മുദ്രയും ലഭ്യമാക്കാൻ സൊസൈറ്റി സഹായം നൽകും.

കൂടാതെ, വീടുകളുടെ ഉടമസ്ഥരായ പ്രായമായവർക്ക് ഹോംസ്റ്റേകൾ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച്, അവരുടെ സമ്മതത്തോടെ മക്കൾക്കോ ബന്ധുക്കൾക്കോ ലൈസൻസ് എടുക്കാൻ സാധിക്കുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യവും കോൺക്ലേവിൽ ചർച്ചയാകും.

സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338898/Vacant-houses-will-now-become-service-villas)