---
title: "ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പെയ്ഡ് സർവീസിലേക്ക്? പുത്തൻ എ.ഐ ഫീച്ചറുകളുമായി മെറ്റ"
english_title: "Facebook and Instagram are bringing new AI features to their paid services, with Meta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338759/facebook-and-instagram-are-bringing-new-ai-features-to-their-paid-services-with-meta"
published_at: "2026-01-28T17:02:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979f43711bbc_apps.jpg"
keywords: []
---

# ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പെയ്ഡ് സർവീസിലേക്ക്? പുത്തൻ എ.ഐ ഫീച്ചറുകളുമായി മെറ്റ

> **Lead Summary:** **[**ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ പണം നൽകിയുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങി മെറ്റ. നിലവിലുള്ള അടിസ്ഥാന സേവനങ്ങൾ സൗജന്യമായി തുടരുമെങ്കിലും, അത്യാധുനിക ഫീച്ചറുകൾക്കും എ.ഐ സേവനങ്ങൾക്കും ഇനി മുതൽ പണം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

**[**ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ പണം നൽകിയുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങി മെറ്റ. നിലവിലുള്ള അടിസ്ഥാന സേവനങ്ങൾ സൗജന്യമായി തുടരുമെങ്കിലും, അത്യാധുനിക ഫീച്ചറുകൾക്കും എ.ഐ സേവനങ്ങൾക്കും ഇനി മുതൽ പണം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്തിടെ മെറ്റ സ്വന്തമാക്കിയ 'മാനസ്' (Manus) എന്ന എ.ഐ ഏജന്റായിരിക്കും പെയ്ഡ് സർവീസിലെ പ്രധാന ആകർഷണം. ഈ ചാറ്റ്ബോട്ട് മൂന്ന് പ്ലാറ്റ്‌ഫോമുകളിലും നേരിട്ട് ലഭ്യമാകും ഉൽപ്പാദനക്ഷമതയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കുന്ന പ്രത്യേക ടൂളുകൾ പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായി അവതരിപ്പിക്കും.

‘Vibes’ എന്ന പേരിൽ മെറ്റ അവതരിപ്പിക്കുന്ന ഷോർട്ട്ഫോം വീഡിയോ ജനറേറ്റർ ടൂളിനും വരും മാസങ്ങളിൽ ചാർജ് ഈടാക്കിയേക്കും.

സാധാരണ ഉപയോക്താക്കളെ ബാധിക്കാത്ത രീതിയിൽ, പ്രീമിയം സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഫീച്ചറുകൾ ഒരുക്കുക എന്നതാണ് മെറ്റയുടെ പുതിയ നയം. ആഗോളതലത്തിൽ കൂടുതൽ വരുമാനം ലക്ഷ്യമിട്ടുള്ള ഈ നീക്കം വരും മാസങ്ങളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് കമ്പനി ആലോചിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338759/facebook-and-instagram-are-bringing-new-ai-features-to-their-paid-services-with-meta)