---
title: "അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ പവാർ കുടുംബം; ബാരാമതിയിൽ കരളലിയിക്കുന്ന കാഴ്ചകൾ"
english_title: "devastated pawar family breaks down in tears as they arrive at baramati medical college"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338757/devastated-pawar-family-breaks-down-in-tears-as-they-arrive-at-baramati-medical-college"
published_at: "2026-01-28T16:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979f295b1740_baramathi.jpg"
keywords: []
---

# അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ പവാർ കുടുംബം; ബാരാമതിയിൽ കരളലിയിക്കുന്ന കാഴ്ചകൾ

> **Lead Summary:** **ബാരാമതി: ( **[www.truevisionnews.com]** ) **മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് പവാർ കുടുംബം. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ബാരാമതി മെഡിക്കൽ കോളേജിൽ നിന്ന് പവാർ കുടുംബത്തിന്‍റെ വിലാപത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

**ബാരാമതി: ( **[www.truevisionnews.com]** ) **മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് പവാർ കുടുംബം. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ബാരാമതി മെഡിക്കൽ കോളേജിൽ നിന്ന് പവാർ കുടുംബത്തിന്‍റെ വിലാപത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും കസിനായ സുപ്രിയ സുലെയും പൊട്ടിക്കരയുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. രോഹിത് പവാറും കണ്ണുനീരോടെ നിൽക്കുന്നത് കാണാം. എൻ.സി.പി അധ്യക്ഷനും അജിത് പവാറിന്റെ അമ്മാവനുമായ ശരദ് പവാറും ഭാര്യ പ്രതിഭ പവാറും ബാരാമതിയിലെത്തിയിലെത്തിയിട്ടുണ്ട്.

പൊതുജനങ്ങളുടെ നടുവിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പവാറിന്റെ അനന്തരവൻ യുഗേന്ദ്ര പവാർ പൊട്ടിക്കരയുന്ന ദൃശ്യങ്ങളുമുണ്ട്. അജിത് പവാറിന്‍റെ പെട്ടെന്നുള്ള ദുരന്തം ഉണ്ടാക്കിയ കുടുംബത്തിന് വലിയ ഞെട്ടലും ദുഖവുമാണ് ഉണ്ടാക്കിയിട്ടുള്ളത്.

അതേസമയം ബാരാമതി വിമാനാപകടത്തിന് കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവേ കൃത്യമായി കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡി.ജി.സി.എ വ്യക്തമാക്കിയത്. ആദ്യ തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴും റൺവേ കൃത്യമായി കണ്ടിരുന്നില്ല.

തുടർന്ന് വീണ്ടും ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിന് മുമ്പ് മെയ് ഡേ കോൾ വന്നിട്ടില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി. കാഴ്ചപരിധി കുറഞ്ഞതാണ് വിമാനഅപകടത്തിനുള്ള കാരണമെന്ന് മന്ത്രി റാം മോഹൻ നായിഡുവും പറഞ്ഞു. രണ്ടാം തവണ ലാൻഡിങ്ങിന് ശ്രമിക്കുമ്പോൾ കാഴ്ചപരിധിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചിരുന്നു. തുടർന്ന് രണ്ടാമതും ലാൻഡിങ്ങിന് ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് മന്ത്രി പറഞ്ഞു.

[**https://x.com/JantaJournal/status/2016441180998004826?s=20**](https://x.com/JantaJournal/status/2016441180998004826?s=20)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338757/devastated-pawar-family-breaks-down-in-tears-as-they-arrive-at-baramati-medical-college)