---
title: "നിങ്ങളുടെ വൈകുന്നേരങ്ങൾ ഇനി കൂടുതൽ രുചികരമാകും; സപെഷ്യൽ പനീർ സാൻഡ്‌വിച്ച് "
english_title: "Special Paneer Sandwich"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338756/special-paneer-sandwich"
published_at: "2026-01-28T16:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979ef1ec7048_sandwich.jpg"
keywords: []
---

# നിങ്ങളുടെ വൈകുന്നേരങ്ങൾ ഇനി കൂടുതൽ രുചികരമാകും; സപെഷ്യൽ പനീർ സാൻഡ്‌വിച്ച് 

> **Lead Summary:** **[**സ്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾക്കായി ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ് വൈകുന്നേരത്തെ പലഹാരങ്ങൾ എന്തുണ്ടാക്കും എന്നത്. ഒരേസമയം പോഷകപ്രദവും കുട്ടികൾക്ക് പ്രിയപ്പെട്ടതും ആയിരിക്കണം ഇവ. വീട്ടമ്മമാരുടെ ഈ ജോലി അല്പം എളുപ്പമാക്കാൻ രുചികരവും പെട്ടെന്ന് തയ്യാറാക്കാവുന്നതുമായ ചില ലഘുഭക്ഷണങ്ങൾ പരിചയപ്പെട്ടാലോ.

## Article Content

**[**സ്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾക്കായി ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ് വൈകുന്നേരത്തെ പലഹാരങ്ങൾ എന്തുണ്ടാക്കും എന്നത്. ഒരേസമയം പോഷകപ്രദവും കുട്ടികൾക്ക് പ്രിയപ്പെട്ടതും ആയിരിക്കണം ഇവ. വീട്ടമ്മമാരുടെ ഈ ജോലി അല്പം എളുപ്പമാക്കാൻ രുചികരവും പെട്ടെന്ന് തയ്യാറാക്കാവുന്നതുമായ ചില ലഘുഭക്ഷണങ്ങൾ പരിചയപ്പെട്ടാലോ.

ചേരുവകള്‍

വീറ്റ് ബ്രഡ്

പനീര്‍ കഷണങ്ങളാക്കിയത്

തൈര്

തക്കാളി

സവാള

വെളുത്തുള്ളി

മഞ്ഞള്‍പൊടി

മുളകുപൊടി

ഗരം മസാല

മല്ലിയില

പുതിനയില

പച്ചമുളക്

ഉപ്പ്

ബട്ടര്‍

തയ്യാറാക്കുന്നവിധം

മിക്‌സി ജാറില്‍ മല്ലിയില, പുതിനയില, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് അരച്ച് ഗ്രീന്‍ ചട്ണി തയ്യാറാക്കുക. ബാക്കി തൈരിലേക്ക് എല്ലാ പൊടികളും ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക.

പാനില്‍ ബട്ടര്‍ ചൂടാക്കി, ബ്രഡ് സ്ലൈസ് ഓരോന്നായി തൈരില്‍ മുക്കിയെടുത്ത് പാനില്‍ വെച്ച് രണ്ടു വശവും ടോസ്സ്റ്റ് ചെയ്‌തെടുക്കുക. പനീര്‍ സ്ലൈസും ഇത് പോലെ തന്നെ തൈര് കൂട്ടില്‍ മുക്കി പാനില്‍ വെച്ച് രണ്ട് വശവും മൊരിയിച്ചെടുക്കുക.

ഇനി ടോസ്റ്റ് ചെയ്ത ബ്രഡ് സ്ലൈസില്‍ ഒരു സ്പൂണ്‍ ഗ്രീന്‍ ചട്ണി പുരട്ടിയതിന് ശേഷം ഒരു സ്ലൈസ് പനീര്‍ വെച്ച്, അതിനു മുകളില്‍ ഒരു സ്ലൈസ് തക്കാളിയും സവാളയും വെച്ച് മറ്റൊരു ബ്രഡ് കൊണ്ട് മൂടി കോണോടു കോണ്‍ മുറിച്ച് സാന്‍വിച്ച് തയ്യാറാക്കാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരവും പോഷകപ്രദവുമായ ഒരു വിഭവമാണിത്. വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ ഇതിലും നല്ലൊരു സ്നാക്ക് വേറെയുണ്ടാവില്ല. ഇന്ന് തന്നെ വീട്ടിൽ പരീക്ഷിച്ചു നോക്കൂ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338756/special-paneer-sandwich)