---
title: "റെഡ്‍മി നോട്ട് 14ന് വൻ വിലക്കിഴിവ്; സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് സുവർണ്ണാവസരം"
english_title: "Redmi Note 14 gets a huge discount"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338696/redmi-note-14-gets-a-huge-discount"
published_at: "2026-01-28T12:41:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979b6a8d6922_tru4.jpg"
keywords: []
---

# റെഡ്‍മി നോട്ട് 14ന് വൻ വിലക്കിഴിവ്; സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് സുവർണ്ണാവസരം

> **Lead Summary:** **[[truevisionnews.com]]** കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് റെഡ്‍മി നോട്ട് 14 ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. 18,999 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഫോൺ, ഫ്ലിപ്‍കാർട്ടിലെ പ്രത്യേക ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും വഴി 12,500 രൂപയിൽ താഴെ വിലയ്ക്ക് ഇപ്പോൾ ലഭ്യമാണ്.

## Article Content

**[[truevisionnews.com]]** കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് റെഡ്‍മി നോട്ട് 14 ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. 18,999 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഫോൺ, ഫ്ലിപ്‍കാർട്ടിലെ പ്രത്യേക ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും വഴി 12,500 രൂപയിൽ താഴെ വിലയ്ക്ക് ഇപ്പോൾ ലഭ്യമാണ്.

നേരിട്ടുള്ള വിലക്കിഴിവിന് പുറമെ എസ്‌ബി‌ഐ, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക് ഓഫറുകൾ കൂടിയാകുമ്പോൾ ഫോണിന്റെ വില 12,299 രൂപയിലേക്ക് താഴുന്നു.

കൂടാതെ ആകർഷകമായ ഇഎംഐ സൗകര്യങ്ങളും പഴയ ഫോണുകൾ മാറ്റി വാങ്ങുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ബോണസും ഫ്ലിപ്‍കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച സാങ്കേതിക സവിശേഷതകളുമായാണ് റെഡ്‍മി നോട്ട് 14 എത്തുന്നത്.

120Hz റിഫ്രഷ് റേറ്റും 2,100 നിറ്റ്സ് ബ്രൈറ്റ്‌നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഫോണിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്. ഫോട്ടോഗ്രാഫിക്കായി 50MP പ്രധാന ക്യാമറയും 16MP സെൽഫി ക്യാമറയും ഇതിലുണ്ട്.

ദീർഘനേരത്തെ ഉപയോഗത്തിനായി 5,110mAh ബാറ്ററിയും വേഗത്തിൽ ചാർജ് ചെയ്യാൻ 45W ചാർജിംഗ് പിന്തുണയും ഈ സ്മാർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338696/redmi-note-14-gets-a-huge-discount)