---
title: "സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം; വാട്‌സ്ആപ്പിൽ ഇതാ 'ലോക്ക്ഡൗൺ സ്റ്റൈൽ' സെറ്റിംഗ്‌സ്"
english_title: "Here are the 'lockdown style' settings on WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338687/here-are-the-lockdown-style-settings-on-whatsapp"
published_at: "2026-01-28T12:23:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979b290ab151_tru3.jpg"
keywords: []
---

# സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം; വാട്‌സ്ആപ്പിൽ ഇതാ 'ലോക്ക്ഡൗൺ സ്റ്റൈൽ' സെറ്റിംഗ്‌സ്

> **Lead Summary:** > **[[truevisionnews.com]]** വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ ശക്തമാക്കുന്നതിനായി "Strict Account Settings" എന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. സൈബർ ആക്രമണങ്ങളിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്ന ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത് ഹാക്കിംഗ് ഭീഷണി നേരിടാൻ സാധ്യതയുള്ള പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള വ്യക്തികളെയാണ്.

## Article Content

> **[[truevisionnews.com]]** വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ ശക്തമാക്കുന്നതിനായി "Strict Account Settings" എന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. സൈബർ ആക്രമണങ്ങളിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്ന ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത് ഹാക്കിംഗ് ഭീഷണി നേരിടാൻ സാധ്യതയുള്ള പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള വ്യക്തികളെയാണ്.

അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ, മീഡിയ ഫയലുകൾ, അറ്റാച്ച്‌മെന്റുകൾ എന്നിവ സ്വമേധയാ തടയാൻ ഈ ഫീച്ചറിലൂടെ സാധിക്കും. കൂടാതെ, അപരിചിതരായ വ്യക്തികൾ അയക്കുന്ന ലിങ്കുകളുടെ പ്രിവ്യൂ കാണിക്കുന്നതും ഇതിലൂടെ ഒഴിവാക്കാം.

വാട്‌സ്ആപ്പിലെ സെറ്റിംഗ്സിൽ പ്രൈവസി എന്ന ഓപ്ഷൻ എടുത്താൽ അതിൽ 'അഡ്വാൻസ്ഡ്' എന്ന വിഭാഗത്തിന് കീഴിൽ ഈ പുതിയ ഫീച്ചർ കാണാൻ കഴിയും. അവിടെ നൽകിയിട്ടുള്ള ടേൺ ഓൺ ബട്ടൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇത് എളുപ്പത്തിൽ പ്രവർത്തനസജ്ജമാക്കാം.

തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ വഴിയോ എപികെ ഫയലുകൾ വഴിയോ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കും മാൽവെയർ ആക്രമണങ്ങൾക്കും തടയിടാനാണ് ലോക്ക്ഡൗൺ ശൈലിയിലുള്ള ഈ പുതിയ സുരക്ഷാ ക്രമീകരണം വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.

നിലവിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷന് പുറമെ അക്കൗണ്ടുകൾക്ക് ഇരട്ടി സുരക്ഷ നൽകാൻ ഈ ഫീച്ചർ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338687/here-are-the-lockdown-style-settings-on-whatsapp)