---
title: "'അജിത് പവാർ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തി, അകാല വിയോഗം ഞെട്ടിക്കുന്നത്' -അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി"
english_title: "Prime Minister expresses condolences to Ajit Pawar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338680/prime-minister-expresses-condolences-to-ajit-pawar"
published_at: "2026-01-28T12:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979aea5c23ff_modi.jpg"
keywords: []
---

# 'അജിത് പവാർ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തി, അകാല വിയോഗം ഞെട്ടിക്കുന്നത്' -അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

> **Lead Summary:** **( **[www.truevisionnews.com]** ) **മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് അജിത് പവാർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

**( **[www.truevisionnews.com]** ) **മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് അജിത് പവാർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അജിത് പവാറിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ ദുഖത്ത്‌ജോൾ പങ്കുചേരുന്നു. ഓം ശാന്തി.

അജിത് പവാറിന്‍റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. അജിത് പവാറിന്‍റെ വിയോഗ വാര്‍ത്ത അങ്ങേയറ്റം ഹൃദയഭേദഗമാണെന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. തീരാനഷ്ടമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചിച്ചു. അജിത് പവാറിന്‍റെ ഭാര്യയുമായി സംസാരിച്ചുവെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മരണം ഹൃദയഭേദകമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നു അജിത് പവാര്‍. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ്. എൻഡിഎ അജിത് പവാറിന്‍റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഹൃദയഭേദ​കമായ വാർത്തയാണെന്നും വിയോ​ഗം അതീവ ദുഖകരമാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അനുശോചിച്ചു.

ജനങ്ങളുമായി ശക്തമായ ബന്ധം സൂക്ഷിച്ച ജനങ്ങളുടെ താൽപര്യം മുൻനിർത്തി പ്രവർത്തിച്ച നേതാവാണെന്നും നിതിൻ നവീൻ അനുശോചിച്ചു. കെസി വേണുഗോപാൽ എംപി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവരും അനുശോചിച്ചു.

ബാരാമതിയിൽ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാറും മറ്റ് അഞ്ചുപേരും സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ വിമാനം രണ്ടായി പിളര്‍ന്നു. ലിയർജെറ്റ് 45വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്. ബാരാമതിയിൽ കർഷകരുടെ റാലിയിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338680/prime-minister-expresses-condolences-to-ajit-pawar)