---
title: "മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു; മറ്റു മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്"
english_title: "Baramati plane crash: Maharashtra Deputy Chief Minister Ajit Pawar passes away, three others reportedly lose their lives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338630/baramati-plane-crash-maharashtra-deputy-chief-minister-ajit-pawar-passes-away-three-others-reportedly-lose-their-lives-new"
published_at: "2026-01-28T09:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697990ab0f867_Deputy_Chief_Minister_Ajit_Pawar_passes_away.jpg"
keywords: []
---

# മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു; മറ്റു മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

> **Lead Summary:** മഹാരാഷ്ട്ര: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. സ്വന്തം തട്ടകമായ ബാരാമതിയിൽ വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെയുണ്ടായ അപകടമാണ് ദുരന്തത്തിൽ കലാശിച്ചത്.

## Article Content

മഹാരാഷ്ട്ര: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. സ്വന്തം തട്ടകമായ ബാരാമതിയിൽ വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെയുണ്ടായ അപകടമാണ് ദുരന്തത്തിൽ കലാശിച്ചത്.

അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. വിമാനം പൂർണ്ണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338630/baramati-plane-crash-maharashtra-deputy-chief-minister-ajit-pawar-passes-away-three-others-reportedly-lose-their-lives-new)