---
title: "മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു; ബാരാമതിയിൽ അടിയന്തര ലാൻഡിംഗിനിടെ അപകടം"
english_title: "Maharashtra Deputy Chief Minister Ajit Pawar's plane crashes; accident during emergency landing in Baramati"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338628/ajit-pawars-plane-crashes-new"
published_at: "2026-01-28T09:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69798ef28f1ff_accident_during_emergency_landing_in_Baramati.jpg"
keywords: []
---

# മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു; ബാരാമതിയിൽ അടിയന്തര ലാൻഡിംഗിനിടെ അപകടം

> **Lead Summary:** മഹാരാഷ്ട്ര: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം ബാരാമതി വിമാനത്താവളത്തിൽ തകർന്നു വീണു. ഇന്ന് രാവിലെ 8:45-ഓടെയാണ് സംഭവം. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാറിനെത്തുടർന്ന് തകരുകയായിരുന്നു. വിമാനം പൂർണമായി തകർന്ന നിലയാണ്. രക്ഷാ പ്രവർത്തനം നടക്കുകയാണ്. അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയതയാണ് സൂചന.

## Article Content

മഹാരാഷ്ട്ര: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം ബാരാമതി വിമാനത്താവളത്തിൽ തകർന്നു വീണു. ഇന്ന് രാവിലെ 8:45-ഓടെയാണ് സംഭവം. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാറിനെത്തുടർന്ന് തകരുകയായിരുന്നു. വിമാനം പൂർണമായി തകർന്ന നിലയാണ്. രക്ഷാ പ്രവർത്തനം നടക്കുകയാണ്. അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയതയാണ് സൂചന.

അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338628/ajit-pawars-plane-crashes-new)