---
title: "ജനങ്ങളുടെ താല്പര്യം മുൻനിർത്തിയുള്ള ഏറ്റവും ഫലപ്രദമായ സ്ഥാനാർത്ഥി പട്ടികയാകും കോൺഗ്രസിന്റേത് - ഷാഫി പറമ്പിൽ"
english_title: "KPCC Working President Shafi Parambil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338615/kpcc-working-president-shafi-parambil"
published_at: "2026-01-28T07:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697974a4c1b22_4.jpg"
keywords: []
---

# ജനങ്ങളുടെ താല്പര്യം മുൻനിർത്തിയുള്ള ഏറ്റവും ഫലപ്രദമായ സ്ഥാനാർത്ഥി പട്ടികയാകും കോൺഗ്രസിന്റേത് - ഷാഫി പറമ്പിൽ

> **Lead Summary:** **പാലക്കാട്: **നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ താല്പര്യം മുൻനിർത്തിയുള്ള ഏറ്റവും ഫലപ്രദമായ സ്ഥാനാർത്ഥി പട്ടികയാകും കോൺഗ്രസിന്റേതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ.

## Article Content

**പാലക്കാട്: **നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ താല്പര്യം മുൻനിർത്തിയുള്ള ഏറ്റവും ഫലപ്രദമായ സ്ഥാനാർത്ഥി പട്ടികയാകും കോൺഗ്രസിന്റേതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ.

സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച നടപടിക്രമങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കും. പ്രഖ്യാപനം വൈകിപ്പിക്കരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുള്ളതായും വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. മധുസൂദന മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി കെപിസിസി നേതൃത്വവുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ അന്തിമ പട്ടിക പുറത്തുവരികയുള്ളൂവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് പാര്‍ട്ടിയുടെ നയപരമായ കാര്യമാണെന്നും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

മത്സരിക്കണോ വേണ്ടയോ എന്നതില്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. നിലവിലെ ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു മോചനം നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338615/kpcc-working-president-shafi-parambil)