---
title: "ചുഴലിക്കാറ്റിന് പിന്നാലെ കിലോമീറ്ററുകളോളം മണ്ണിടിച്ചിൽ; സിസിലിയിൽ സാഹചര്യം അതീവ ഗുരുതരം"
english_title: " Situation in Sicily extremely serious"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338614/The-situation-in-Sicily-is-extremely-serious"
published_at: "2026-01-28T07:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979720586204_3_2.jpg"
keywords: []
---

# ചുഴലിക്കാറ്റിന് പിന്നാലെ കിലോമീറ്ററുകളോളം മണ്ണിടിച്ചിൽ; സിസിലിയിൽ സാഹചര്യം അതീവ ഗുരുതരം

> **Lead Summary:** **സിസിലി:**ഴിഞ്ഞ ആഴ്ച ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ സിസിലിയിൽ കുന്നിടിഞ്ഞു. സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരമാണ് ഇടിഞ്ഞത്. മേഖലയിൽ അതീവ ഗുരുതര സാഹചര്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

**സിസിലി:**ഴിഞ്ഞ ആഴ്ച ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ സിസിലിയിൽ കുന്നിടിഞ്ഞു. സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരമാണ് ഇടിഞ്ഞത്. മേഖലയിൽ അതീവ ഗുരുതര സാഹചര്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴ്ന്നതോടെ പ്രദേശത്തെ നിരവധി വീടുകൾ അതീവ അപകടാവസ്ഥയിലായി. മണ്ണിടിച്ചിൽ തുടങ്ങിയ ഉടനെ 1500-ലേറെ പേരെയാണ് മേഖലയിൽ നിന്നും ഒഴിപ്പിച്ചത്.

അപകടമേഖലയ്ക്ക് പുറത്തുള്ളവരോട് വീടുകളിൽ തന്നെ തുടരാനാണ് മേയർ ആവശ്യപ്പെടുന്നത്. മണ്ണിടിച്ചിലിനെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും മേയർ നൽകുന്നുണ്ട്.

മണ്ണിച്ചിൽ നടന്ന സ്ഥലത്തിന്റെ 50-70 മീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളും തകരാൻ സാധ്യതയുണ്ടെന്ന് സിസിലിയിലെ സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സാൽവത്തോർ കൊസിന തിങ്കളാഴ്ച വിശദമാക്കിയത്.

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. തീരദേശ നഗരമായ ഗേലയുമായി നിസ്കെമിയെ ബന്ധിപ്പിക്കുന്ന റോഡും അടച്ചു. 25000ത്തോളം ആളുകളാണ് നിസ്കെമിയിലുള്ളത്. ഇവരിൽ ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്.

നൂറുകണക്കിന് ആളുകൾ കഴിഞ്ഞ രണ്ട് രാത്രികളായി പ്രാദേശിക മൈതാനത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മേഖലയിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും സാങ്കേതിക പരിശോധനകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഹാരി ചുഴലിക്കാറ്റ് ആഞ്ഞടിച്ച തെക്കൻ പ്രദേശങ്ങളിൽ ഇറ്റാലിയൻ സർക്കാർ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338614/The-situation-in-Sicily-is-extremely-serious)