---
title: "തിരുവനന്തപുരത്ത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി"
english_title: "Food poisoning reported after eating at a hotel in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338588/food-poisoning-reported-after-eating-at-a-hotel-in-thiruvananthapuram"
published_at: "2026-01-27T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978d0b4cac3d_foodd.jpg"
keywords: []
---

# തിരുവനന്തപുരത്ത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി

> **Lead Summary:** **തിരുവനന്തപുരം:** ശ്രീകാര്യത്തെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. ശ്രീകാര്യത്തെ എ വൺ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

## Article Content

**തിരുവനന്തപുരം:** ശ്രീകാര്യത്തെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. ശ്രീകാര്യത്തെ എ വൺ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

ശനിയാഴ്ച വൈകിട്ട് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. അവശരായവരെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338588/food-poisoning-reported-after-eating-at-a-hotel-in-thiruvananthapuram)