---
title: "‘എംപിമാർ മത്സരിക്കേണ്ട എന്നു പാർട്ടി പറഞ്ഞാൽ എല്ലാവർക്കും ബാധകം, പാലക്കാട്‌ മികച്ച സ്ഥാനാർഥി ഉണ്ടാകും’ - ഷാഫി പറമ്പിൽ എംപി"
english_title: "shafi parambil on udf candidate in palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338585/shafi-parambil-on-udf-candidate-in-palakkad"
published_at: "2026-01-27T18:49:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978bb9aaa581_shafi_parambil.jpg"
keywords: []
---

# ‘എംപിമാർ മത്സരിക്കേണ്ട എന്നു പാർട്ടി പറഞ്ഞാൽ എല്ലാവർക്കും ബാധകം, പാലക്കാട്‌ മികച്ച സ്ഥാനാർഥി ഉണ്ടാകും’ - ഷാഫി പറമ്പിൽ എംപി

> **Lead Summary:** **പാലക്കാട് : ( **[www.truevisionnews.com]** ) ** എംപിമാർ മത്സരിക്കേണ്ട എന്നു പാർട്ടി പറഞ്ഞാൽ അത് എല്ലാവർക്കും ബാധകമെന്ന് ഷാഫി പറമ്പിൽ എം പി. പാലക്കാട്‌ മികച്ച സ്ഥാനാർഥി ഉണ്ടാകും. ബിജെപി പാലക്കാട്‌ വിജയിക്കില്ല. സ്ഥാനാർഥി നിർണയം പാർട്ടി ചർച്ച ചെയ്യുന്നേയുള്ളൂ. വൈകാതെ തന്നെ പാർട്ടി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

## Article Content

**പാലക്കാട് : ( **[www.truevisionnews.com]** ) ** എംപിമാർ മത്സരിക്കേണ്ട എന്നു പാർട്ടി പറഞ്ഞാൽ അത് എല്ലാവർക്കും ബാധകമെന്ന് ഷാഫി പറമ്പിൽ എം പി. പാലക്കാട്‌ മികച്ച സ്ഥാനാർഥി ഉണ്ടാകും. ബിജെപി പാലക്കാട്‌ വിജയിക്കില്ല. സ്ഥാനാർഥി നിർണയം പാർട്ടി ചർച്ച ചെയ്യുന്നേയുള്ളൂ. വൈകാതെ തന്നെ പാർട്ടി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

അമൃതഭാരത ട്രെയിനുകൾക്ക് മലബാർ മേഖലയിൽ സ്റ്റോപ്പുകൾ അനുവദിക്കാത്തത് വലിയ നിരാശ. വടകരയിൽ റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിച്ചില്ല. നാളെ റെയിൽവേ മന്ത്രിയെ കാണും, വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സാങ്കേതിക കാരണങ്ങളാലാണ് ദേശീയപാത ഉപരോധിച്ച കേസ് നടപടികൾ നീണ്ടുപോയതെന്നും പിഴയടച്ച് അവസാനിപ്പിക്കാവുന്ന ചെറിയ കേസായിരുന്നു ഇതെന്നും ശിക്ഷാ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എൻആർ രേഷ്മയുടേതാണ് വിധി. കേസ് നമ്പറിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളും വിലാസത്തിലെ മാറ്റങ്ങളും കാരണമാണ് നടപടികൾ വൈകിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് 2022ൽ ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ശിക്ഷ അനുഭവിച്ചു. കോടതി പിരിയുന്നതുവരെ തടവും 1000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിപ്രസ്താവത്തെത്തുടർന്ന് വൈകുന്നേരം അഞ്ചുമണി വരെ അതായത് കോടതി നടപടികൾ അവസാനിച്ച് പിരിയുന്നത് വരെ എംപിക്ക് കോടതി വരാന്തയിൽ നിൽക്കേണ്ടി വന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338585/shafi-parambil-on-udf-candidate-in-palakkad)