---
title: "നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ടെന്ന് കെപിസിസി, സ്ഥാനാർഥി സാധ്യത പട്ടിക ഉടൻ; ചുമതല സണ്ണി ജോസഫിനും സതീശനും"
english_title: " kpcc says congress mps should not contest in assembly election 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338583/kpcc-says-congress-mps-should-not-contest-in-assembly-election-2026"
published_at: "2026-01-27T18:33:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978b7d904a0f_congress.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ടെന്ന് കെപിസിസി, സ്ഥാനാർഥി സാധ്യത പട്ടിക ഉടൻ; ചുമതല സണ്ണി ജോസഫിനും സതീശനും

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ പ്രക്രിയക്ക് തുടക്കമിടാൻ കെപിസിസി. സ്ഥാനാർഥി സാധ്യത പട്ടിക തയ്യാറാകാൻ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിൽ തീരുമാനമായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഇതിനായി ചുമതലപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ പ്രക്രിയക്ക് തുടക്കമിടാൻ കെപിസിസി. സ്ഥാനാർഥി സാധ്യത പട്ടിക തയ്യാറാകാൻ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിൽ തീരുമാനമായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഇതിനായി ചുമതലപ്പെടുത്തി.

നേതാക്കൾ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും സ്ഥാനാർഥി പട്ടിക തയ്യാറാക്കുക. ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയാൽ അംഗീകരിക്കില്ലെന്ന് നേതാക്കൾ സമിതി യോഗത്തിൽ പറഞ്ഞു. നിലവിലെ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത് എന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്. എന്നാൽ ഇതിൽ ഹൈക്കമാൻഡ് തീരുമാനമാകും ഏറെ നിർണായകമാകുക.

ഇന്ന് മുതൽ വ്യാഴാഴ്ച വരെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കുക. സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ തെരഞ്ഞെടുപ്പിൽ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338583/kpcc-says-congress-mps-should-not-contest-in-assembly-election-2026)