---
title: "തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു;  ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു"
english_title: "Police shoot dead suspect in bombing case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338573/police-shoot-dead-suspect-in-bombing-case"
published_at: "2026-01-27T16:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978a2353423f_gnf.jpg"
keywords: []
---

# തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു;  ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

> **Lead Summary:** **** ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു . തമിഴ്നാട്ടിലെ പെരമ്പല്ലൂരിൽ 30 വയസ്സുകാരനായ അളകുരാജയെയാണ് തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘാർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനിടയിൽ പൊലീസ് വെടിവച്ചത്.

## Article Content

**** ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു . തമിഴ്നാട്ടിലെ പെരമ്പല്ലൂരിൽ 30 വയസ്സുകാരനായ അളകുരാജയെയാണ് തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘാർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനിടയിൽ പൊലീസ് വെടിവച്ചത്.

അള​ഗുരാജയെ തിരുമാൻദുരൈ വനത്തിൽ ഒളിപ്പിച്ച ബോംബുകൾ വീണ്ടെടുക്കാനും തെളിവെടുപ്പിനുമായി കൊണ്ടു പോയപ്പോഴാണ് സംഭവം. വനത്തിൽ പ്രവേശിച്ച ശേഷം പ്രതി ഒളിപ്പിച്ച് വച്ച ബോംബുകൾ എടുത്ത് പൊലീസിനു നേർക്ക് എറിയുകയായിരുന്നു.

ഒപ്പം ആയുധങ്ങൾ കൊണ്ട് പൊലീസുകാരെ പരുക്കേൽപ്പിക്കുകയും ചെയ്തതായി മം​ഗൽമേട് ഇൻസ്പെകടർ നന്ദകുമാർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ ശങ്കറിന് ​ഗുരുതരമായി പരുക്കേറ്റതായും. സ്വയരക്ഷാർത്ഥമാണ് ഇൻസ്പെട്കർ നന്ദകുമാർ വെടിയുതിർത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സബ് ഇൻസ്പെക്ടർ ശങ്കറിനെ പെരമ്പല്ലൂർ ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം അള​ഗുരാജയുടെ മൃതദേഹവും അതേ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനായി എത്തിച്ചതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338573/police-shoot-dead-suspect-in-bombing-case)