---
title: "ശ്രീകാര്യത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; 50 പേർ ആശുപത്രിയിൽ, എ1 ഹോട്ടൽ അടപ്പിച്ചു"
english_title: "Food poisoning from hotel food in Srikaryam; 50 people hospitalized, A1 Hotel closed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338572/around-50-people-who-ate-at-a-hotel-in-srikaryam-suffered-food-poisoning-many-with-serious-health-problems-hotel-closed-new"
published_at: "2026-01-27T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978a0f68daa9_food_poison.jpg"
keywords: []
---

# ശ്രീകാര്യത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; 50 പേർ ആശുപത്രിയിൽ, എ1 ഹോട്ടൽ അടപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം: നഗരസഭാ പരിധിയിലെ ശ്രീകാര്യത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ശ്രീകാര്യം വെഞ്ചാവോട് പ്രവർത്തിക്കുന്ന എ1 ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 50 ഓളം പേർക്കാണ് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടത്. ഇവരെ തിരുവനന്തപുരം നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ ശ്രീകാര്യത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ശ്രീകാര്യം വെഞ്ചാവോട് പ്രവർത്തിക്കുന്ന എ1 ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 50 ഓളം പേർക്കാണ് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടത്. ഇവരെ തിരുവനന്തപുരം നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ച ഇവർക്ക് ഇന്നലെ മുതലാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്. സംഭവത്തെ തുടർന്ന് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. തലവേദന, ഛര്‍ദി അടക്കമുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആളുകള്‍ ചികിത്സ തേടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338572/around-50-people-who-ate-at-a-hotel-in-srikaryam-suffered-food-poisoning-many-with-serious-health-problems-hotel-closed-new)