---
title: "ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു"
english_title: "MBBS student drowns at Gokarna beach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338545/mbbs-student-drowns-at-gokarna-beach-new"
published_at: "2026-01-27T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978872c6655e_dead.jpg"
keywords: []
---

# ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

> **Lead Summary:** **കൊല്ലം: **ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു . പരവൂർ കോട്ടപ്പുറം സ്വദേശിനി കല്യാണി ആണ് മരിച്ചത് .

## Article Content

**കൊല്ലം: **ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു . പരവൂർ കോട്ടപ്പുറം സ്വദേശിനി കല്യാണി ആണ് മരിച്ചത് .

കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് . വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍.

ഇതിനിടെ ഗോകര്‍ണ ബീച്ചിൽ വെച്ച് കല്യാണി കടലിൽ തിരയിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338545/mbbs-student-drowns-at-gokarna-beach-new)