---
title: "പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചു; കോഴിക്കോട് മധ്യവയസ്‌കന്‍ മരിച്ചു"
english_title: "A middle-aged man who was undergoing treatment for injuries sustained in a car accident has died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338515/a-middle-aged-man-who-was-undergoing-treatment-for-injuries-sustained-in-a-car-accident-has-died"
published_at: "2026-01-27T13:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69786b4137808_death.jpg"
keywords: []
---

# പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചു; കോഴിക്കോട് മധ്യവയസ്‌കന്‍ മരിച്ചു

> **Lead Summary:** **കോഴിക്കോട്: **വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അസൈനാര്‍ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അസൈനാര്‍ ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. താമരശ്ശേരി പുതുപ്പാടി എലോക്കരയില്‍ പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338515/a-middle-aged-man-who-was-undergoing-treatment-for-injuries-sustained-in-a-car-accident-has-died)