---
title: "പാലും പഴങ്ങളും ഉണ്ടോ? വീട്ടിൽ തന്നെ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൂട്ട് കസ്റ്റാർഡ്"
english_title: "Do you have milk and fruit? You can make restaurant-style fruit custard at home."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338487/do-you-have-milk-and-fruit-you-can-make-restaurant-style-fruit-custard-at-home"
published_at: "2026-01-27T12:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69785ddf8c157_You_can_make_restaurant-style_fruit_custard_at_home.jpg"
keywords: []
---

# പാലും പഴങ്ങളും ഉണ്ടോ? വീട്ടിൽ തന്നെ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൂട്ട് കസ്റ്റാർഡ്

> **Lead Summary:** **[** വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. മധുരം ഇഷ്ടപ്പെടുന്നവർക്കും പെട്ടെന്ന് അതിഥികൾ വരുമ്പോൾ ഉണ്ടാക്കാൻ ഒരു വിഭവം തിരയുന്നവർക്കും ഇത് ഒരുപോലെ പ്രിയപ്പെട്ടതാണ്.

## Article Content

**[** വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. മധുരം ഇഷ്ടപ്പെടുന്നവർക്കും പെട്ടെന്ന് അതിഥികൾ വരുമ്പോൾ ഉണ്ടാക്കാൻ ഒരു വിഭവം തിരയുന്നവർക്കും ഇത് ഒരുപോലെ പ്രിയപ്പെട്ടതാണ്.

**ആവശ്യമായ ചേരുവകൾ**

പാൽ – 1 ലിറ്റർ

കസ്റ്റർഡ് പൗഡർ – 3 ടേബിൾ സ്പൂൺ

പഞ്ചസാര – 3/4 കപ്പ്

സ്ട്രേബെറി – 3/4 കപ്പ്

മുന്തിരി – 3/4 കപ്പ്

ആപ്പിൾ – 3/4 കപ്പ്

വാഴപ്പഴം – 3/4 കപ്പ്

മാങ്ങ – 3/4 കപ്പ്

(ഇഷ്ടമുള്ള ഫ്രൂട്ട്സ് ഉപടോ​ഗിക്കാം)

**പാചകം ചെയ്യേണ്ട രീതി**

ഒരു പാൻ എടുത്ത് അതിൽ അര ലിറ്റർ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. മറ്റൊരു ചെറിയ പാത്രത്തിൽ അല്പം പാലെടുത്ത് അതിലേക്ക് കസ്റ്റാർഡ് പൗഡർ ചേർത്ത് കട്ടകളില്ലാതെ ഇളക്കി മാറ്റിവെക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കിയ ഈ കസ്റ്റാർഡ് മിശ്രിതം സാവധാനം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് നിർത്താതെ ഇളക്കണം; ഇല്ലെങ്കിൽ കട്ട പിടിക്കാൻ സാധ്യതയുണ്ട്. മിശ്രിതം നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ചുവെച്ച പഴങ്ങൾ ചേർത്തിളക്കാം. ഇത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338487/do-you-have-milk-and-fruit-you-can-make-restaurant-style-fruit-custard-at-home)