---
title: "ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Lorry and auto collide; auto driver dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338485/lorry-and-auto-collide-auto-driver-dies"
published_at: "2026-01-27T12:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69785c40f38b4_accident.jpg"
keywords: []
---

# ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** **വടക്കഞ്ചേരി : ** ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട് മണപ്പാടത്താണ് സംഭവം .

## Article Content

**വടക്കഞ്ചേരി : ** ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട് മണപ്പാടത്താണ് സംഭവം .

ഓട്ടോ ഡ്രൈവർ ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രൻ(53) ആണ് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപമാണ് അപകടം നടന്നത്. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.

സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്ദ്രൻ ഇപ്പോൾ മുടപ്പല്ലൂർ പാക്കാട് ആണ് താമസം. ഭാര്യ: രാധ. മക്കൾ: സുജിത്, ശ്രീജിത്ത്, ശരണ്യ, ശരത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338485/lorry-and-auto-collide-auto-driver-dies)