---
title: "കണ്ണ് തള്ളുകയും ഞെട്ടുകയും വേണ്ട .....! റെക്കോര്‍ഡ് ഭേദിച്ച് സ്വർണവില"
english_title: "today gold rate "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338483/today-gold-rate"
published_at: "2026-01-27T11:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697858714bfde_gold.jpg"
keywords: []
---

# കണ്ണ് തള്ളുകയും ഞെട്ടുകയും വേണ്ട .....! റെക്കോര്‍ഡ് ഭേദിച്ച് സ്വർണവില

> **Lead Summary:** **** സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുകയും പിന്നീട് ഇടിയുകയും ചെയ്ത സ്വര്‍ണവിലക്ക് രണ്ടാം ദിവസവും മാറ്റമില്ല. ഗ്രാമിന് 14,845 രൂപയും പവന് 1,18,760 രൂപയുമാണ് ഇന്നത്തെ വില.

## Article Content

**** സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുകയും പിന്നീട് ഇടിയുകയും ചെയ്ത സ്വര്‍ണവിലക്ക് രണ്ടാം ദിവസവും മാറ്റമില്ല. ഗ്രാമിന് 14,845 രൂപയും പവന് 1,18,760 രൂപയുമാണ് ഇന്നത്തെ വില.

ജനുവരി മാസത്തിലെ ഏറ്റവും കൂടിയ വിലയായ 1,19,320 രൂപയാണ് തിങ്കളാഴ്ച രാവിലെ പവന് രേഖപ്പെടുത്തിയത്. രാവിലെ 1,800 രൂപ വര്‍ധിച്ച പവന്‍ വില ഉച്ചക്ക് ശേഷം 560 രൂപയായി കുറഞ്ഞു.

ഇന്നലെ വൈകീട്ട് 1,18,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 70 രൂപ കുറഞ്ഞ് 14,845 രൂപയുമായി. സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത് 2025 ഡിസംബര്‍ 23നാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338483/today-gold-rate)