---
title: "ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Plus One student found dead in quarry pond in Chottanikkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338463/plus-one-student-found-dead-in-quarry-pond-in-chottanikkara"
published_at: "2026-01-27T11:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69784e8f812be_death_kochi.jpg"
keywords: []
---

# ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യയാണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യയാണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

**മ**റ്റൊരു സംഭവത്തിൽ കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രാത്രി 7 മണിയോടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13കാരിക്ക് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും വെട്ടേറ്റതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338463/plus-one-student-found-dead-in-quarry-pond-in-chottanikkara)