---
title: "കൊച്ചിക്ക് പകരം കോഴിക്കോട്; ഐ.എസ്.എൽ മത്സര ക്രമത്തിൽ ധാരണയായി, ഉദ്ഘാടന മത്സരം ഫെബ്രുവരി 14-ന് "
english_title: "Kozhikode instead of Kochi ISL match order agreed opening match on February 14"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338454/kozhikode-instead-of-kochi-isl-match-order-agreed-opening-match-on-february-14"
published_at: "2026-01-27T10:44:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697849bf86887_isl.jpg"
keywords: []
---

# കൊച്ചിക്ക് പകരം കോഴിക്കോട്; ഐ.എസ്.എൽ മത്സര ക്രമത്തിൽ ധാരണയായി, ഉദ്ഘാടന മത്സരം ഫെബ്രുവരി 14-ന് 

> **Lead Summary:** **( **[www.truevisionnews.com]** ) **ഐഎസ്എല്‍ 12ആം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ തട്ടകം. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഇനി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തില്ല.

## Article Content

**( **[www.truevisionnews.com]** ) **ഐഎസ്എല്‍ 12ആം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ തട്ടകം. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഇനി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തില്ല.

ഐഎസ്എല്‍ മത്സരങ്ങളുടെ ക്രമപ്പട്ടിക പുറത്തുവന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22നാണ്. ഇഎംഎസ് സ്റ്റേഡിയത്തില്‍ 9 മത്സരങ്ങള്‍ നടക്കും. ഫെബ്രുവരി 14ന് ഉദ്ഘാടന ദിവസം ഈ സീസണിലെ ആദ്യ മത്സരം കൊല്‍ക്കത്തയില്‍വച്ച് നടക്കും. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ് സി ഗോവ ഇന്റര്‍ കാശിയെ നേരിടും.

പുതിയ സീസണിന് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് നിരവധി താരങ്ങള്‍ ടീം വിട്ടിരുന്നു. ഇതിന് പിന്നാലെ വിദേശ താരമായി ഫ്രഞ്ച് വിങ്ങര്‍ കെവിന്‍ യോക്കിനെ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. 29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗ്രീസിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിന്‍ യോക്ക് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2024-25 സീസണില്‍ ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ ലെവാഡിയാക്കോസ് എഫ്.സിക്കായി കളിച്ച അദ്ദേഹം പിന്നീട് പി.എ.ഇ ചാനിയയെയും പ്രതിനിധീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338454/kozhikode-instead-of-kochi-isl-match-order-agreed-opening-match-on-february-14)