---
title: "ദഹനക്കേട് പമ്പകടക്കും, മുഖക്കുരു, ചുളിവുകൾ കുറയും! ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം ശീലമാക്കൂ..."
english_title: "Benefits of ginger water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338416/benefits-of-ginger-water"
published_at: "2026-01-27T07:26:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69781b6eecbc4_wtr.jpg"
keywords: []
---

# ദഹനക്കേട് പമ്പകടക്കും, മുഖക്കുരു, ചുളിവുകൾ കുറയും! ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം ശീലമാക്കൂ...

> **Lead Summary:** ** **രാവിലെ എന്നും വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കിയിട്ട് ഇഞ്ചി വെള്ളം കുടിക്കൂ, ഗുണനാൽ ഒട്ടേറെയാണ് ... ഒരു കഷ്ണം ഇഞ്ചി ചതച്ചോ അരിഞ്ഞോ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ശേഷം വെള്ളം അരിച്ചെടുത്ത് അല്പം നാരങ്ങാനീരോ തേനോ ചേർത്ത് കുടിക്കാവുന്നതാണ്.

## Article Content

** **രാവിലെ എന്നും വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കിയിട്ട് ഇഞ്ചി വെള്ളം കുടിക്കൂ, ഗുണനാൽ ഒട്ടേറെയാണ് ... ഒരു കഷ്ണം ഇഞ്ചി ചതച്ചോ അരിഞ്ഞോ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ശേഷം വെള്ളം അരിച്ചെടുത്ത് അല്പം നാരങ്ങാനീരോ തേനോ ചേർത്ത് കുടിക്കാവുന്നതാണ്.

*ഒന്ന്...*

*വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇഞ്ചിയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.*

*രണ്ട്...*

*പ്രമേഹരോ​ഗികൾ ഇഞ്ചി വെള്ളം കുടിക്കുകയാണെങ്കിൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു. പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.*

*മൂന്ന്...*

*ചർമ്മത്തിലെ തിണർപ്പ്, മുഖക്കുരു, ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാൻ സഹായിക്കുന്നു.*

*നാല്...*

*ശരീരത്തിലെ കോശജ്വലന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇത് രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നതിന് സഹായിക്കുന്നു. വിട്ടുമാറാത്ത വീക്കം ചെറുക്കാൻ ഇഞ്ചി വെള്ളം വളരെ ഗുണം ചെയ്യും.*

*അഞ്ച്...*

*വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് വളരെ ഫലപ്രദമാണ്. മാത്രമല്ല, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. തുടർന്ന് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338416/benefits-of-ginger-water)