---
title: "അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം; 13കാരിക്ക് വെട്ടേറ്റു"
english_title: "A dispute between guest workers; 13-year-old girl stabbed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338414/a-dispute-between-guest-workers-13-year-old-girl-stabbed"
published_at: "2026-01-27T07:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978158bbd319_stabbed.jpg"
keywords: []
---

# അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം; 13കാരിക്ക് വെട്ടേറ്റു

> **Lead Summary:** **കൊച്ചി: **കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

## Article Content

**കൊച്ചി: **കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രാത്രി 7 മണിയോടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13കാരിക്ക് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും വെട്ടേറ്റതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338414/a-dispute-between-guest-workers-13-year-old-girl-stabbed)