---
title: "പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് അന്തരീക്ഷം പരക്കെ മാറും,  മഴയ്ക്ക് സാദ്ധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ്"
english_title: "rain alert in kerala 26 01 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338384/rain-alert-in-kerala"
published_at: "2026-01-26T18:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697761233a985_rain.jpg"
keywords: []
---

# പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് അന്തരീക്ഷം പരക്കെ മാറും,  മഴയ്ക്ക് സാദ്ധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.**
**

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.**
**

**ജാഗ്രതാ നിർദേശങ്ങൾ**

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338384/rain-alert-in-kerala)